National
പാചക വിദഗ്ധന്‍ ഷെഫ് ദാമോദരന്‍ അന്തരിച്ചു
പത്മശ്രീ നല്കി രാജ്യം ആദരിച്ചിട്ടുണ്ട്.
ചെന്നൈ | പാചക വിദഗ്ധനും കുക്കു വിത്ത് കൊമാളി തമിഴ് റിയാലിറ്റി ഷോയിലെ വിധികര്‍ത്താവുമായ ഷെഫ് ദാമോദരന്‍ അന്തരിച്ചു. അസുഖബാധിതനായി ചികിത്സയിലിരിക്കെ ഞായറാഴ്ചയാണ് അന്ത്യം . 72 വയസായിരുന്നു. ഒരു ദിവസം ഏറ്റവും കൂടുതല്‍ വിഭവങ്ങള്‍ പാചകം ചെയ്ത് ഗിന്നസ് റെക്കോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്
ഹോട്ടലുകളില്‍ പാത്രം കഴുകുന്ന ജോലിക്കാരനായിട്ടായിരുന്നു തുടക്കം. കഠിനാധ്വാനത്തിലൂടെ ഇന്ത്യയിലെ പ്രശസ്തരായ ഷെഫുമാരുടെ പട്ടികയില്‍ ഇടംനേടി. പത്മശ്രീ നല്കി രാജ്യം ആദരിച്ചിട്ടുണ്ട്. മദ്രാസ് സര്‍വകലാശാലയില്‍നിന്ന് ഹോട്ടല്‍ മാനേജ്മെന്റില്‍ പിഎച്ച്ഡി നേടിയ ആദ്യ ഇന്ത്യന്‍ ഷെഫ് ആയിരുന്നു. ഇടുപ്പെല്ലിലെ ഒടിവും കാല്‍മുട്ട് ശസ്ത്രക്രിയയും കാരണം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അദ്ദേഹം വീല്‍ചെയറിലായിരുന്നു.
Content Highlights: Renowned culinary expert and Cooku with Comali judge Chef Damodaran passed away at age 72 while undergoing treatment. Starting as a dishwasher, he earned a PhD in hotel management and received the Padma Shri. He held a Guinness Record for cooking the maximum number of dishes in a single day.



