Connect with us

Kerala

ചെന്നൈ-രപ്തിസാഗർ എക്‌സ്പ്രസിൽ തീപിടിത്തം; യാത്രക്കാരെ സുരക്ഷിതരായി പുറത്തിറക്കി

തീപിടുത്തത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല.

Published

|

Last Updated

തൃശൂര്‍| തിരുവനന്തപുരത്ത് നിന്ന് ചെന്നൈയിലേക്ക് പോവുകയായിരുന്ന രപ്തിസാഗര്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് ട്രെയിനിന്റെ കോച്ചില്‍ തീപിടിത്തം. തൃശൂര്‍ ചാലക്കുടി റെയില്‍വേ സ്റ്റേഷന് സമീപമെത്തിയപ്പോയാണ് ട്രെയിനിന്റെ കോച്ചില്‍ തീപിടുത്തമുണ്ടായത്.

ഉടന്‍ തന്നെ അപായ സൈറണ്‍ മുഴങ്ങുകയും ട്രെയിന്‍ നിര്‍ത്തി യാത്രക്കാരെ സുരക്ഷിതരായി പുറത്തിറക്കുകയും ചെയ്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി. തീപിടുത്തത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. റെയില്‍വേയുടെ ടെക്‌നിക്കല്‍ സംഘം സ്ഥലത്തെത്തി തകരാറുകള്‍ പരിഹരിച്ചു. തുടര്‍ന്ന് സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാക്കി ട്രെയിന്‍ യാത്ര പുനരാരംഭിച്ചു.

Content Highlights: A fire broke out on the Raptisagar Superfast Express traveling from Thiruvananthapuram to Chennai near Chalakudy. The alarm was sounded immediately, allowing passengers to evacuate safely without injuries. Railway technical teams resolved the short-circuit issue before resuming service.

Latest