Connect with us

Kerala

സ്വകാര്യ ആശുപത്രികളിലെ അമിത ചികിത്സ ചെലവ് തടയാന്‍ ആരോഗ്യവകുപ്പ്; നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിന് സമിതിയെ നിയോഗിച്ചു

വരുന്ന നിയമസഭാ സമ്മേളനത്തില്‍ ഇതുമായി ബന്ധപ്പെട്ട ബില്ല് അവതരിപ്പിക്കും.

Published

|

Last Updated

തിരുവനന്തപുരം| സ്വകാര്യ ആശുപത്രികളിലെ അമിത ചികിത്സ ചെലവില്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിന് സമിതിയെ നിയോഗിച്ച് ഉത്തരവ് ഇറങ്ങി. ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് സമിതി അധ്യക്ഷ.

സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചെലവുമായി ബന്ധപ്പെട്ട് ഗുരുതരമായ പരാതികള്‍ പുറത്തുവന്ന സാഹചതര്യത്തിലാണ് പുതിയ ഉത്തരവ്. വലിയ കൊള്ളയാണ് സ്വകാര്യ ആശുപത്രികളില്‍ നടക്കുന്നത്. എംആര്‍പി നിരക്കിനേക്കാള്‍ കുറവില്‍ മരുന്ന് വിതരണം, റൂം വാടക കുറയ്ക്കല്‍, രോഗ നിര്‍ണയ ചെലവ് കുറയ്ക്കല്‍ തുടങ്ങിയവ പരിശോധിക്കണമെന്നാണ് നിര്‍ദേശം.

വരുന്ന നിയമസഭാ സമ്മേളനത്തില്‍ ഇതുമായി ബന്ധപ്പെട്ട ബില്ല് അവതരിപ്പിക്കും. ഇതിന് മുന്നോടിയായാണ് സമിതിയെ നിയമിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികളുടെ സേവനം കൂടുതല്‍ സ്വകാര്യ ആശുപത്രികളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ സാധ്യതകളും സമിതി വിലയിരുത്തും.

ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ചെയര്‍മാനായുള്ള സമിതിയില്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍, ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍, കെഎംഎസ്സിഎല്‍ മാനേജിംഗ് ഡയറക്ടര്‍ എന്നിവര്‍ അംഗങ്ങളായിരിക്കും. ‘

Content Highlights: The Kerala government has formed a high-level committee led by the Health Principal Secretary to regulate excessive charges in private hospitals. The panel will study reducing medicine prices, room rents, and diagnostic costs ahead of an upcoming Assembly bill. It will also explore expanding government health insurance schemes to more private hospitals.

---- facebook comment plugin here -----

Latest