Connect with us

Kerala

ജീവിതത്തില്‍ എപ്പോഴും പോസിറ്റീവ് കാഴ്ചപ്പാട് പുലര്‍ത്തണം: സയ്യിദ് ഇബ്രാഹിമുല്‍ ഖലീല്‍ ബുഖാരി

അക്കാദമിക് മികവിനൊപ്പം സാമൂഹിക പ്രതിബദ്ധതയും ധാര്‍മിക ബോധവുമുള്ള പ്രൊഫഷനല്‍ തലമുറയെ വാര്‍ത്തെടുക്കുകയെന്നതാണ് സമ്മിറ്റിന്റെ പ്രധാന ലക്ഷ്യം

Published

|

Last Updated

പതിനെട്ടാമത് പ്രൊഫ്‌സമ്മിറ്റില്‍ സയ്യിദ് ഇബ്രാഹീമുല്‍ ഖലീല്‍ ബുഖാരി തങ്ങള്‍ സംസാരിക്കുന്നു

കോഴിക്കോട് | ജീവിതത്തിന്റെ എല്ലാ മേഖലകളിലും പോസിറ്റീവായ കാഴ്ചപ്പാടും കാര്യങ്ങളും വളര്‍ത്തിയെടുക്കാന്‍ നമ്മള്‍ ശ്രദ്ധിക്കണമെന്നും നമ്മുടെ സമീപനങ്ങളിലും ചിന്തകളിലും പോസിറ്റീവ് മാറ്റങ്ങള്‍ കൊണ്ടുവരേണ്ടതുണ്ടെന്നും സമസ്ത കേന്ദ്ര മുശാവറ സെക്രട്ടറി ബദ്‌റുസ്സാദാത്ത് സയ്യിദ് ഇബ്രാഹിമുല്‍ ഖലീല്‍ ബുഖാരി തങ്ങള്‍. എസ് എസ് എഫ് കേരളം സംഘടിപ്പിച്ച പ്രൊഫഷണല്‍ സ്റ്റുഡന്റ്‌സ് ഗാതറിം പ്രൊഫ്‌സമ്മിറ്റില്‍ വിദ്യാര്‍ഥികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ വിവിധ പ്രൊഫഷനല്‍ കോളജുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട രണ്ടായിരത്തിലധികം പ്രതിനിധികളാണ് സമ്മിറ്റില്‍ പങ്കെടുക്കുന്നത്. അക്കാദമിക് മികവിനൊപ്പം സാമൂഹിക പ്രതിബദ്ധതയും ധാര്‍മിക ബോധവുമുള്ള പ്രൊഫഷനല്‍ തലമുറയെ വാര്‍ത്തെടുക്കുകയെന്നതാണ് സമ്മിറ്റിന്റെ പ്രധാന ലക്ഷ്യം. ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ നിന്നുള്ള 150ലധികം വിദഗ്ധര്‍ നയിക്കുന്ന 75 അക്കാദമിക് ടെക്‌നിക്കല്‍ സെഷനുകളാണ് കോണ്‍ഫറന്‍സില്‍ ക്രമീകരിച്ചിരിക്കുന്നത്. പ്രൊഫഷണല്‍ നൈപുണ്യ വികസനം, പ്രൊഫഷണല്‍ എത്തിക്‌സ്, കരിയര്‍-ലീഡര്‍ഷിപ്പ് പരിശീലനങ്ങള്‍ എന്നിവ വിവിധ സെഷനുകളിലായി നടന്നു. കൂടാതെ, പ്രതിനിധികള്‍ക്ക് പരസ്പരം ആശയവിനിമയം നടത്തുന്നതിനായി പത്തിലധികം പ്രത്യേക ലോഞ്ചുകളും സമ്മിറ്റില്‍ സജ്ജീകരിച്ചിട്ടുണ്ട്.

ഐ ഐ എം കോഴിക്കോട് ഡിസിഷന്‍ സയന്‍സസ് & ഓപ്പറേഷന്‍സ് മാനേജ്മെന്റ് വിഭാഗം പ്രൊഫസര്‍ ഡോ. രൂപേഷ് കുമാര്‍ പതി, സയ്യിദ് ഇബ്രാഹിമുല്‍ ഖലീല്‍ ബുഖാരി, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, സയ്യിദ് ത്വാഹ തങ്ങള്‍, എ പി അബ്ദുല്‍ ഹകീം അസ്ഹരി, സയ്യിദ് മുനീര്‍ അഹ്ദല്‍, ഡോ. അബൂബക്കര്‍ എന്നിവര്‍ വിവിധ സെഷനുകളില്‍ സംസാരിച്ചു.

Content Highlights: Syed Ibrahimul Khalil Bukhari emphasized maintaining a positive mindset across all walks of life during the SSF Kerala ProfSummit in Kozhikode. The major event gathered over two thousand professional students for leadership and academic development. Experts led numerous technical sessions focusing on professional ethics and social commitment.

Latest