International
സുഡാനിലെ നയാലയില്‍ ഡ്രോണ്‍ ആക്രമണം; 21 പേര് കൊല്ലപ്പെട്ടു, 40 പേര്‍ക്ക് പരുക്ക്
സുഡാനിലെ അര്‍ധസൈനിക വിഭാഗമായ 'റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സസി' (RSF)ന്റെ പ്രധാന കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നയാല നഗരത്തിന്റെ വടക്കുഭാഗത്തുള്ള മാര്‍ക്കറ്റിലാണ് ആക്രമണമുണ്ടായത്.
ഖാര്‍ത്തൂം | ദര്‍ഫൂറിലെ നയാലയിലുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ 21 പേര് കൊല്ലപ്പെടുകയും 40 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മെഡിക്കല്‍ വൃത്തങ്ങളെയും ദൃക്സാക്ഷികളെയും ഉദ്ധരിച്ച് എ എഫ് പി വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തതാണ് ഈ വിവരം.
സുഡാനിലെ അര്‍ധസൈനിക വിഭാഗമായ ‘റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സസി’ (RSF)ന്റെ പ്രധാന കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നയാല നഗരത്തിന്റെ വടക്കുഭാഗത്തുള്ള ഒരു മാര്‍ക്കറ്റില്‍, തിങ്കളാഴ്ച രാത്രി പ്രാദേശിക സമയം എട്ടോടെയാണ് ആക്രമണമുണ്ടായതെന്ന് നയാലയിലെ ഒരു താമസക്കാരന് പറഞ്ഞു.
ആയുധധാരികളായ ആളുകള്‍, പ്രത്യേകിച്ച് ആര് എസ് എഫ് സംഘത്തില്‍ പെട്ടവര്‍, ഈ മാര്‍ക്കറ്റില്‍ പതിവായി എത്താറുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. 2023 ഏപ്രില്‍ മുതല്‍ ആര് എസ് എഫുമായി യുദ്ധത്തിലേര്‍പ്പെട്ടിരിക്കുകയാണ് സുഡാനീസ് സൈന്യം. ഖാര്‍ത്തൂമിലെ, അന്താരാഷ്ട്ര അംഗീകാരമുള്ളതും സൈന്യത്തിന്റെ പിന്തുണയുള്ളതുമായ സര്‍ക്കാരിന് സമാന്തരമായി, തങ്ങളുടേതായ ഒരു ഭരണകൂടം നയാലയില്‍ ആര് എസ് എഫ് പ്രഖ്യാപിച്ചിട്ടുണ്ട്.
Content Highlights:A fatal drone strike targeted Nyala in Sudan, resulting in the death of 21 people. Over 40 individuals sustained severe injuries during the overnight bombing. Emergency medical teams are actively providing care as tensions heighten across the region.



