Kerala
വീണ ജോര്‍ജിനെ ആക്രമിക്കാന്‍ ശ്രമിച്ച കേസ്; ഡോക്ടർമാരുടെ മൊഴി രേഖപ്പെടുത്തി
ചികിത്സക്കായി അന്ന് രൂപീകരിച്ച 13 അംഗ മെഡിക്കല്‍ ബോര്‍ഡിലെ ഡോക്ടര്‍മാരില്‍ നിന്നാണ് പ്രത്യേക അന്വേഷണ സംഘം മൊഴിയെടുത്തത്.
കണ്ണൂര്‍| മുന്‍ മന്ത്രി വീണ ജോര്‍ജിനെ കെ എസ് യു പ്രവര്‍ത്തകര്‍ ആക്രമിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ പരിയാരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ മൊഴി രേഖപ്പെടുത്തി എസ് ഐ ടി. വീണ ജോര്‍ജിനെ ചികിത്സിച്ച മെഡിക്കല്‍ രേഖകളും എസ്ഐടി ശേഖരിച്ചു. ചികിത്സക്കായി അന്ന് രൂപീകരിച്ച 13 അംഗ മെഡിക്കല്‍ ബോര്‍ഡിലെ ഡോക്ടര്‍മാരില്‍ നിന്നാണ് പ്രത്യേക അന്വേഷണ സംഘം മൊഴിയെടുത്തത്.
അന്നത്തെ സൂപ്രണ്ട് ഡോ കെ സുദീപ് ഉള്‍പ്പടെ സ്ഥലം മാറിപ്പോയ ഡോക്ടര്‍മാരെ ഫോണില്‍ വിളിച്ചും എസ് ഐ ടി മൊഴി രേഖപ്പെടുത്തി. പുറത്ത് കാണത്തക്ക പരുക്ക് വീണ ജോര്‍ജിന് ഉണ്ടായിരുന്നില്ലെന്നാണ് ഡോക്ടര്‍മാരുടെ മൊഴി. എന്നാല്‍ കഴുത്തില്‍ നീര്‍ക്കെട്ടും, രണ്ടു നാഡികള്‍ തള്ളിയ നിലയിലും കണ്ടതിനാല്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സ നല്‍കിയത്.
എന്നാല്‍ വീണ ജോര്‍ജ് വീട്ടില്‍ പോകണമെന്ന് ആവശ്യപ്പെട്ടതിനാലാണ് മെഡിക്കല്‍ ബോര്‍ഡ് ഓണലൈനായി ചേര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്തത്. ഫെബ്രുവരി 25നാണ് മന്ത്രിയായിരിക്കെ കണ്ണൂരില്‍ വീണയ്ക്ക് നേരെ പ്രതിഷേധമുണ്ടായത്. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രാഥമിക പരിശോധന നടത്തിയ ശേഷമാണ് രാത്രി പരിയാരത്തേക്ക് മാറ്റിയത്.
Content Highlights:The Special Investigation Team recorded statements from Pariyaram Medical College doctors regarding the alleged KSU attack on former Minister Veena George. Doctors stated she had no visible external injuries but was admitted to ICU due to neck swelling. Medical records of her treatment were also collected.



