Connect with us

Saudi Arabia

തീപിടിത്ത, അപകട സാധ്യത; ലൂസിഡ് വാഹനങ്ങള്‍ തിരിച്ചുവിളിച്ച് സഊദി

വാഹനങ്ങളുടെ പുറംഭാഗത്തെ ലൈറ്റിംഗ് സംവിധാനത്തിലെ സാങ്കേതിക തകരാര്‍ കാരണമാണ് അടിയന്തര നടപടി.

Published

|

Last Updated

ദമാം | തീപിടിത്തത്തിനും റോഡപകടങ്ങള്‍ക്കുമുള്ള സാധ്യത കണ്ട് സഊദി അറേബ്യയില്‍ 2,888 ലൂസിഡ് എയര്‍ (Lucid Air) ഇലക്ട്രിക് വാഹനങ്ങള്‍ തിരിച്ചുവിളിച്ചതായി വാണിജ്യ മന്ത്രാലയം. വാഹനങ്ങളുടെ പുറംഭാഗത്തെ ലൈറ്റിംഗ് സംവിധാനത്തിലെ സാങ്കേതിക തകരാര്‍ കാരണമാണ് അടിയന്തര നടപടി.

ലൂസിഡ് എയര്‍ ബ്രാന്‍ഡിന്റെ 2023 മുതല്‍ 2026 വരെയുള്ള മോഡലുകളെയാണ് നടപടി പ്രതികൂലമായി ബാധിക്കുക. ഹെഡ്ലൈറ്റുകള്‍, ബ്രേക്ക് ലൈറ്റുകള്‍ എന്നിവയുടെ ഇലക്ട്രിക്കല്‍ സര്‍ക്യൂട്ടില്‍ ഉണ്ടാകാനിടയുള്ള അമിത ചൂടാണ് വില്ലന്‍. ഇത് ലൈറ്റുകള്‍ പെട്ടെന്ന് പ്രവര്‍ത്തനരഹിതമാകാനും വാഹനങ്ങള്‍ക്ക് തീപിടിക്കാനുമുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.

സ്വന്തം വാഹനം ഈ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ ഔദ്യോഗിക പ്ലാറ്റ്ഫോമായ Recalls.sa സന്ദര്‍ശിക്കണം. തകരാര്‍ പരിഹരിക്കുന്നത് വരെ സുരക്ഷ മുന്‍നിര്‍ത്തി വാഹനങ്ങള്‍ കെട്ടിടങ്ങളില്‍ നിന്നും വീടുകളില്‍ നിന്നും അകറ്റി പാര്‍ക്ക് ചെയ്യാനും വാഹന ഉടമകള്‍ക്ക് മന്ത്രാലയം നിര്‍ദേശം നല്‍കി. വാഹങ്ങളുടെ തകരാര്‍ പരിഹരിക്കുന്നതിനായി ലൂസിഡ് മോട്ടോഴ്‌സ് പൂര്‍ണമായും സൗജന്യമായി ‘ഓവര്‍-ദി-എയര്‍’ (OTA) സോഫ്റ്റ്വെയര്‍ അപ്ഡേറ്റ് ലഭ്യമാക്കുമെന്നും ഉപഭോക്താക്കള്‍ക്ക് ലൂസിഡ് മോട്ടോഴ്‌സിന്റെ ടോള്‍ ഫ്രീ നമ്പറായ 8001111030 എന്ന നമ്പറില്‍ ബന്ധപ്പെട്ട് ആവശ്യമായ സഹായങ്ങള്‍ തേടാവുന്നതാണെന്നും മന്ത്രാലയം വ്യക്തമാക്കി.

Content Highlights: Saudi Arabia has announced a recall of Lucid vehicles due to potential fire hazards. The safety measure is implemented to prevent unexpected accident risks. Affected vehicle owners should contact authorized dealers for inspections.

 

 

---- facebook comment plugin here -----

Latest