Kerala
ചേരാനല്ലൂര്‍ വാഹനാപകടം; എസ് എച്ച് ഒ ഉള്‍പ്പെടെ നാലു പോലീസുകാര്‍ക്ക് സസ്പെന്ഷന്
കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ മേല്‍ക്കോടതിയെ സമീപിച്ചിട്ടുണ്ട്
തിരുവനന്തപുരം| ചേരാനല്ലൂര്‍ വാഹനാപകട കേസില്‍ വീഴ്ച വരുത്തിയ പോലീസുകാര്‍ക്കെതിരെ നടപടി. എസ് എച്ച് ഒ ഉള്‍പ്പെടെ നാല് പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. എസ്എച്ച്ഒ വിശ്വജിത്ത്, സിഐ ശ്യാംകുമാര്‍, ഗ്രേഡ് എസ്ഐ മനോജ്, സിപിഒ അരുണ്‍ ജിത്ത് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
പോലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും നിയമനടപടിയില്‍ പോലീസെന്നോ ജഡ്ജിയെന്നോ വ്യത്യാസമുണ്ടാകില്ലെന്നും എഡിജിപി പി വിജയന് നേരത്തെ പറഞ്ഞിരുന്നു. . പിന്നാലെയാണ് നടപടി. സംഭവത്തില്‍ പോലീസിന് പ്രാഥമിക ഘട്ടത്തില്‍ വീഴ്ച സംഭവിച്ചതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ആഭ്യന്തരമന്ത്രിയുടെ നിര്‍ദേശപ്രകാരം എഡിജിപി പി വിജയന്റെ നേതൃത്വത്തില്‍ അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു.
കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ മേല്‍ക്കോടതിയെ സമീപിച്ചിട്ടുണ്ട്. നിലവില്‍ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. ക്രൈം ബ്രാഞ്ച് സംഘം പ്രതിയുടെ അമ്മയുടെ മൊഴിയെട്ടു. പിതാവായ ജഡ്ജിയെ ചോദ്യം ചെയ്യുന്നതിനായി ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ അനുമതി തേടിയിട്ടുണ്ടെന്നും അത് ലഭ്യമായാല്‍ ഉടന്‍ അടുത്ത നടപടികളിലേക്ക് കടക്കുമെന്നും പൊലീസ് അറിയിച്ചു.
Content Highlights:Four police officers including the SHO were suspended over investigation lapses in the Cheranalloor road accident case. ADGP P Vijayan clarified that legal proceedings will apply equally to all without considering positions. The case has been handed over to Crime Branch, which sought High Court approval to question the judge involved.



