Connect with us

Kerala

സംസ്ഥാന സ്കൂൾ കായികമേള: ഷോട്ട്പുട്ടിൽ മർകസ് വിദ്യാർഥിക്ക് സ്വർണം

11.62 മീറ്റർ ദൂരം എറിഞ്ഞാണ് ഒന്നാം സ്ഥാനം ഉറപ്പിച്ചത്.

Published

|

Last Updated

കുന്ദമംഗലം| കോഴിക്കോട് എൻ ഐ ടി സ്റ്റേഡിയത്തിൽ നടക്കുന്ന 68-ാമത് കേരള സംസ്ഥാന സ്കൂൾ കായികമേളയിൽ സബ് ജൂനിയർ ഷോട്ട്പുട്ടിൽ സ്വർണം നേടി ചേരാനല്ലൂർ മർകസ് അൽഫാറൂഖിയ ഹയർ സെക്കൻഡറി സ്കൂൾ എട്ടാം ക്ലാസ്സ് വിദ്യാർഥി അബ്ദുൽ ഹാദി. 11.62 മീറ്റർ ദൂരം എറിഞ്ഞാണ് ഒന്നാം സ്ഥാനം ഉറപ്പിച്ചത്. അത്‌ലറ്റിക്‌സിൽ എറണാകുളം ജില്ല നേടിയ ആദ്യസ്വർണം അബ്ദുൽ ഹാദിയിലൂടെയായിരുന്നു.

പ്രൊഫഷണൽ പരിശീലനമില്ലാതെ കഴിഞ്ഞ ഏതാനും വർഷമായി തുടരുന്ന സ്വപ്രയത്‌നവും സ്കൂൾ കായിക അധ്യാപകൻ സുമേഷിന്റെ മാർഗനിർദേശങ്ങളുമാണ് സ്വർണം നേടാനുള്ള പ്രകടനത്തിലേക്ക് അബ്ദുൽ ഹാദിയെ എത്തിച്ചത്. കഴിഞ്ഞ വർഷം സംസ്ഥാന കായിക മേളയിൽ പങ്കെടുത്തിരുന്നെങ്കിലും മെഡൽ ലഭിച്ചിരുന്നില്ല.

ഇപ്രാവശ്യം മെഡൽ നേടണമെന്ന ഉറച്ച നിശ്ചയ ദാർഢ്യമുണ്ടായിരുന്നുവെന്ന് അബ്ദുൽ ഹാദി പറഞ്ഞു. മറ്റുള്ള മത്സരാർത്ഥികളിൽ നിന്ന് വ്യത്യസ്തമായി ബൂട്ട് ധരിക്കാതെയാണ് അബ്ദുൽ ഹാദി മത്സരത്തിൽ പങ്കെടുത്തത്. ഇത്തവണ സബ്ജൂനിയർ ഡിസ്കസ് ത്രോ ഇനത്തിലും പങ്കെടുത്തിരുന്നു. എസ് ഷമീമിന്റെയും റൂബിയുടെയും മകനാണ്.

സുവർണ നേട്ടത്തിനു ശേഷം കാരന്തൂരിലെ മർകസ് സെൻട്രൽ ക്യാമ്പസിലെത്തിയ അബ്ദുൽ ഹാദിയെ മർകസ് ഡയറക്ടർ ബോർഡ് അംഗങ്ങളുടെ നേതൃത്വത്തിൽ സ്വീകരിച്ചു. ഡയറക്ടർ ബോർഡ് അംഗങ്ങളായ ഉനൈസ് മുഹമ്മദ്, അക്ബർ ബാദുഷ സഖാഫി, ഷമീം കെകെ, അബൂബക്കർ ഹാജി കിഴക്കോത്ത്, മർകസ് അൽഫാറൂഖിയ ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്റർ അബ്ദുൽ നാസർ സ്വീകരണ സംഗമത്തിൽ സംബന്ധിച്ചു.

Content Highlights: Abdul Hadi of Cheranalloor Markaz Al Farooqia School won gold in Sub Junior Shot Put at the 68th Kerala State School Sports Meet in Kozhikode NIT Stadium. Throwing 11.62 meters, he secured Ernakulam’s first athletics gold. He competed barefoot and was warmly received at the Markaz campus.

---- facebook comment plugin here -----

Latest