Connect with us

Kerala

ചേരാനല്ലൂർ അപകടം; ജയബാലകൃഷ്ണന്റെ വീട് സന്ദര്‍ശിച്ച് മുഖ്യമന്ത്രി

നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ ഒപ്പമുണ്ടാകുമെന്ന് വി ഡി സതീശന്‍ പറഞ്ഞു.

Published

|

Last Updated

കൊച്ചി| ചേരാനല്ലൂരില്‍ 17 കാരന്‍ ഓടിച്ച കാറിടിച്ച് മരിച്ച ജയബാലകൃഷ്ണന്റെ വീട് സന്ദര്‍ശിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍. നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ ഒപ്പമുണ്ടാകുമെന്ന് വി ഡി സതീശന്‍ പറഞ്ഞു. 17 കാരന്റെ പിതാവായ അഡീഷണല്‍ ജഡ്ജിക്കെതിരെയുള്ള പരാതി കുടുംബം മുഖ്യമന്ത്രിക്ക് നല്‍കി.

ജഡ്ജി തെളിവുകള്‍ നശിപ്പിച്ചെന്നാണ് കുടുംബം പറയുന്നത്. അപകടം നടന്ന ഉടന്‍ ജഡ്ജിയും കുടുംബവും മറ്റൊരു വാഹനത്തില്‍ അവിടേക്ക് എത്തിയെന്നും തെളിവ് നശിപ്പിക്കാനാണ് ജഡ്ജി അതിവേഗം തന്നെ സ്ഥലത്തെത്തിയതെന്നും കുടുംബം പറഞ്ഞു. ഭീഷണിപെടുത്തി തന്നെ ആരും വക്കാലത്ത് ഒപ്പിടിപ്പിച്ചിട്ടില്ലെന്നും മകള്‍ വ്യക്തമാക്കി. ഞാന്‍ വക്കാലത്ത് ഒപ്പിട്ടിരുന്നു.

കോടതിയില്‍ നടന്നതിനെ കുറിച്ച് അറിയില്ലെന്നും കോടതിയുടെ തീരുമാനം വന്ന ശേഷം തുടര്‍ തീരുമാനങ്ങള്‍ എടുക്കുമെന്നും ഭദ്ര കീര്‍ത്തി പറഞ്ഞു. അഡ്വ ശ്രീജിത്ത് തന്നെ തങ്ങളുടെ അഭിഭാഷകനായി തുടരുമെന്നും ഭദ്ര വ്യക്തമാക്കി.

Content Highlights: Leader of Opposition VD Satheesan visited the family of Cheranallur accident victim Jayabalakrishnan. The family submitted a complaint against the minor’s father, an additional judge, alleging evidence tampering. They affirmed their commitment to continuing the legal battle for justice.

Latest