Kerala
ലുക്കീമിയ ബാധിച്ച കുഞ്ഞിന് ക്യാനുല വച്ചതില്‍ പിഴവ്; ആര് സി സിക്കെതിരെ ഗുരുതര ആരോപണവുമായി മാതാപിതാക്കള്‍
കീമോതെറാപ്പി നടത്തിയപ്പോള്‍ ക്യാനുല എന്ന ഉപകരണം വെച്ചതിലുണ്ടായ പിഴവിനെ തുടര്‍ന്ന്, കുഞ്ഞ് വെന്റിലേറ്ററിലായെന്നാണ് ആരോപണം.
തിരുവനന്തപുരം | സംസ്ഥാനത്ത് വീണ്ടും ചികിത്സാപ്പിഴവ് ആരോപണം. റീജ്യണല്‍ കാന്‍സര്‍ സെന്ററി (ആര് സി സി)നെതിരെയാണ് ഗുരുതര ആരോപണവുമായി ലുക്കീമിയ ബാധിച്ച ഒമ്പത് മാസം പ്രായമായ കുഞ്ഞിന്റെ മാതാപിതാക്കള്‍ രംഗത്തെത്തിയത്. കീമോതെറാപ്പി നടത്തിയപ്പോള്‍ ക്യാനുല എന്ന ഉപകരണം വെച്ചതിലുണ്ടായ പിഴവിനെ തുടര്‍ന്ന്, കുഞ്ഞ് വെന്റിലേറ്ററിലായെന്നാണ് ആരോപണം. ആര് സി സി യില്‍ ചികിത്സയിലുള്ള വിധാന്‍ എന്ന കുഞ്ഞിന്റെ കൊല്ലം സ്വദേശികളായ വിഷ്ണു-വീണ ദമ്പതികളാണ് ആരോപണം ഉന്നയിച്ചത്.
കീമോതെറാപ്പിക്കായി ക്യാനുലയിട്ട അതേ കൈയില്‍ തന്നെ പിന്നീട് ബി പി മെഷീന് ഉപയോഗിച്ചതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് മാതാപിതാക്കള്‍ പറയുന്നു. അടുത്ത ദിവസം തന്നെ കുട്ടിയുടെ കൈയില്‍ നീര്‍ക്കെട്ടുണ്ടാവുകയും ഇന്ഫെക്ഷന് ബാധിക്കുകയും ചെയ്തു. നീര്‍ക്കെട്ടിനെ തുടര്‍ന്ന് കൈ മുഴുവന്‍ വീര്‍ത്തിട്ടും ആശുപത്രി അധികൃതര്‍ മതിയായ ചികിത്സ നല്കാന് തയ്യാറായില്ല. പലതവണ നഴ്സുമാരോടും ഡോക്ടര്‍മാരോടും കാര്യങ്ങള്‍ പറഞ്ഞെങ്കിലും ആരും കേള്‍ക്കാന്‍ തയ്യാറായില്ലെന്നും മാതാപിതാക്കള്‍ പറഞ്ഞു.
ആരോഗ്യ വകുപ്പ് മന്ത്രിക്കും ആര് സി സി ഡയറക്ടര്‍ക്കും ഔദ്യോഗികമായി പരാതി നല്‍കിയതോടെയാണ് അധികൃതര്‍ വിഷയചത്തില് ഇടപെട്ടതെന്നും പറയുന്നു. പരാതിയെ തുടര്‍ന്ന് അടിയന്തരമായി മെഡിക്കല്‍ ബോര്‍ഡ് ചേരുകയും കുട്ടിയുടെ കൈയില്‍ ശസ്ത്രക്രിയ നടത്തുകയും ചെയ്തു. എന്നാല്‍ കുഞ്ഞ് ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്.
Content Highlights: Parents of a young child suffering from leukemia have alleged severe medical negligence against RCC Thiruvananthapuram. The complaint alleges a major error during cannula insertion during cancer treatment. The family has requested an official inquiry into the incident at the medical institution.



