Connect with us

Kerala

മീനങ്ങാടിയിൽ സ്കൂൾ വിനോദയാത്രയ്ക്കിടെ പ്രിൻസിപ്പൽ മദ്യപിച്ചെന്ന് പരാതി; രക്തപരിശോധനാഫലം നെഗറ്റീവ്

സംഭവം നടന്ന് മണിക്കൂറുകള്‍ക്കുശേഷമാണ് രക്തസാമ്പിള്‍ ശേഖരിച്ചതെന്നും ഇതാണ് പരിശോധനാഫലം നെഗറ്റീവാകാന്‍ കാരണമെന്നുമാണ് രക്ഷിതാക്കളുടെ ആരോപണം.

Published

|

Last Updated

കല്‍പ്പറ്റ| മീനങ്ങാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിനോദയാത്രയ്ക്കിടെ പ്രിന്‍സിപ്പല്‍ മദ്യപിച്ചെന്ന പരാതിയില്‍ നടത്തിയ രക്തപരിശോധനാഫലം നെഗറ്റീവ്. പ്രിന്‍സിപ്പലിന്റെ രക്തത്തില്‍ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്താനായില്ല. എന്നാല്‍ സംഭവം നടന്ന് മണിക്കൂറുകള്‍ക്കുശേഷമാണ് രക്തസാമ്പിള്‍ ശേഖരിച്ചതെന്നും ഇതാണ് പരിശോധനാഫലം നെഗറ്റീവാകാന്‍ കാരണമെന്നുമാണ് രക്ഷിതാക്കളുടെ ആരോപണം.

കഴിഞ്ഞ ദിവസമാണ് മീനങ്ങാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് 135 വിദ്യാര്‍ഥികളുമായി ഹൈദരാബാദിലേക്ക് വിനോദയാത്ര പോയത്. യാത്ര കഴിഞ്ഞ് മടങ്ങുന്നതിനിടെ പ്രിന്‍സിപ്പലും പിടിഎ പ്രസിഡന്റും മദ്യപിച്ചെന്ന ആരോപണം വിദ്യാര്‍ഥികള്‍ ഉന്നയിക്കുകയായിരുന്നു. ഇതോടെ സംഭവം വലിയ വിവാദമായിരുന്നു.

Content Highlights: The blood test of the Meenangadi Higher Secondary School principal returned negative after allegations of alcohol consumption during a study tour. However, parents claimed the result was negative because the samples were collected hours later. The controversy began during a trip to Hyderabad.

Latest