Connect with us

Kerala

വിവാഹം കഴിഞ്ഞ് പതിനൊന്നാം ദിവസം നവവധുവിനെ മരിച്ച നിലയിൽ കണ്ടെത്തി

ഇന്ന് രാവിലെ 11.30 ഓടെയാണ് ജിഷയെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്

Published

|

Last Updated

തിരുവനന്തപുരം| വിവാഹം കഴിഞ്ഞ് പതിനൊന്നാം ദിവസം നവവധുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അയിരൂര്‍ തച്ചോട് പൈപ്പിന്‍മൂടിന് സമീപം തണല്‍ വീട്ടില്‍ ജിഷ (30) ആണ് മരിച്ചത്. ഇന്ന് രാവിലെ 11.30 ഓടെയാണ് ജിഷയെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ജിഷയുടെ രണ്ടാം വിവാഹമായിരുന്നു ഇത്.

ആദ്യ വിവാഹത്തിലെ ഭര്‍ത്താവ് വിദേശത്ത് വെച്ച് വാഹനാപകടത്തില്‍ മരിച്ചു. ആദ്യവിവാഹത്തില്‍ ജിഷക്ക് അഞ്ചും എട്ടും വയസുള്ള രണ്ട് കുട്ടികളുണ്ട്. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

Content Highlights: A 30-year-old newlywed woman named Jisha was found dead 11 days after her second marriage in Ayiroor. She was previously widowed and had two young children. Police have registered a case for unnatural death and started an investigation into the incident.

Latest