Kerala
എല്‍ പി എസ് ടി റാങ്ക് ലിസ്റ്റ് സമരം: വളർമതിയെ ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് പോലീസ്; ആശുപത്രിയിലേക്ക് മാറ്റി
വളര്‍മതിയെ വിട്ടയക്കും വരെ സമരമിരിക്കുന്ന മുഴുവന്‍ എല്‍ പി എസ് ടി റാങ്ക് ഹോള്‍ഡേഴ്സും കൂട്ട നിരാഹാരം ഇരിക്കുമെന്ന് അറിയിച്ചു.
തിരുവനന്തപുരം| എല്‍ പി എസ് ടി നിയമനങ്ങളിലെ കാലതാമസത്തിനെതിരേ സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിഷേധം നടത്തിയ സമരസമിതി കണ്‍വീനര്‍ വളര്‍മതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. വളര്‍മതിയെ ജനറല്‍ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തുമെന്നും ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്ന് വ്യക്തമായാല്‍ തിരികെ സമരപ്പന്തലിലേക്ക് അയക്കുമെന്നുമാണ് വിവരങ്ങള്‍. വളര്‍മതിയെ വിട്ടയക്കും വരെ സമരമിരിക്കുന്ന മുഴുവന്‍ എല്‍ പി എസ് ടി റാങ്ക് ഹോള്‍ഡേഴ്സും കൂട്ട നിരാഹാരം ഇരിക്കുമെന്ന് അറിയിച്ചു. സമരക്കാര്‍ക്ക് പിന്തുണയുമായി യുവമോര്‍ച്ച പ്രവര്‍ത്തകരും രംഗത്തെത്തി.
വളര്‍മതിയെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തടഞ്ഞു. ഇതോടെ പോലീസും യുവമോര്‍ച്ച പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. വളര്‍മതിയെ കയറ്റിയ ആംബുലന്‍സിനുള്ളിലേക്ക് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഇടിച്ചുകയറുകയും കസ്റ്റഡിയില്‍ വിട്ടുനല്‍കില്ലെന്ന് അറിയിക്കുകയും ചെയ്തു. ഇതോടെ സെക്രട്ടേറിയറ്റ് നോര്‍ത്ത് ഗേറ്റിന് മുന്നില്‍നിന്ന് യുവമോര്‍ച്ച പ്രവര്‍ത്തകരെ ബലംപ്രയോഗിച്ച് മാറ്റി പോലീസ് വാഹനത്തിലേക്ക് കയറ്റി.
Content Highlights: Police detained protest committee convener Valarmathi during the LPST rank holders strike in front of the Secretariat. Yuva Morcha activists blocked the police action, leading to scuffles near the Secretariat north gate. Protesters declared an indefinite hunger strike until Valarmathi is released.




