Connect with us

Kerala

അട്ടപ്പാടി ശിശുമരണം: നവജാത ശിശു വകുപ്പ് വിപുലീകരിക്കുമെന്നും ശിശു ആംബുലന്‍സ് കൊണ്ടു വരുമെന്നും മന്ത്രി കെ മുരളീധരന്‍

ഫണ്ട് പ്രശ്നം കാരണമാണ് കമ്യൂണിറ്റി കിച്ചന്‍ പ്രവര്‍ത്തനം അവതാളത്തിലായത്. ഉടന്‍ പൈസ കൊടുക്കും

Published

|

Last Updated

പാലക്കാട് | അട്ടപ്പാടി ശിശുമരണം തടയുന്നതിന് നവജാത ശിശു വകുപ്പ് വിപുലീകരിക്കുമെന്നും ശിശു ആംബുലന്‍സ് കൊണ്ടു വരുമെന്നും ആരോഗ്യ മന്ത്രി കെ മുരളീധരന്‍. കഴിഞ്ഞ ഏതാനും മാസത്തിനുള്ളില്‍ പത്തോളം ശിശുമരണങ്ങള്‍ സംഭവിച്ച അട്ടപ്പാടിയില്‍ വിദഗ്ധസമിതി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ഫണ്ട് പ്രശ്നം കാരണമാണ് കമ്യൂണിറ്റി കിച്ചന്‍ പ്രവര്‍ത്തനം അവതാളത്തിലായത്. ഉടന്‍ പൈസ കൊടുക്കും.

ജനനി ജന്‍മ രക്ഷ പദ്ധതിയില്‍ പൈസക്ക് പകരം പോഷകാഹാരം നല്‍കാന്‍ ആലോചനയുണ്ടെന്നും പണം നേരിട്ടു നല്‍കുന്നതു കൊണ്ടു ഫലം ലഭിക്കണമെന്നില്ലെന്നും മന്ത്രി പറഞ്ഞു. രാഷ്ട്രീയ ആരോപങ്ങള്‍ക്ക് മറുപടി പറയാനില്ല. ഇനി ജനിക്കുന്ന കുഞ്ഞുങ്ങളുടെ ആരോഗ്യമാണ് പ്രധാനം. വിദഗ്ധ സമിതി ഡോക്ടര്‍മാര്‍ ഊരുകളില്‍ പോയി പരിശോധന നടത്തിയെന്നും അതിനാല്‍ താന്‍ പോകേണ്ട കാര്യമില്ലെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

ശിശുമരണത്തില്‍ ലഭിച്ച പ്രാഥമിക റിപ്പോര്‍ട്ടില്‍ കോട്ടത്തറ ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ എണ്ണം കുറവാണെന്നും ഫീല്‍ഡ് സ്റ്റാഫ് എണ്ണം കൂട്ടണമെന്നും നിര്‍ദ്ദേശമുണ്ട്. വിദഗ്ധ സമിതിയുടെ സമഗ്ര റിപ്പോര്‍ട്ട് കിട്ടിയ ശേഷം മാത്രമേ കൃത്യമായ ചിത്രം മനസിലാകൂ. പോരായ്മകള്‍ പരിഹരിക്കും. അട്ടപ്പാടിയിലേക്ക് വരാന്‍ പല ഡോക്ടര്‍മാര്‍ക്കും താത്പര്യമില്ല. ഇവരെ പറഞ്ഞു മനസ്സിലാക്കുമെന്നും മന്ത്രി പറഞ്ഞു.

Content Highlights: Kerala Health Minister K Muraleedharan announced the expansion of the neonatal department and a child ambulance service to prevent infant deaths in Attappadi. The minister assured funds for community kitchens and nutritional support. The decision follows ten infant deaths in recent months.

---- facebook comment plugin here -----

Latest