Connect with us

National

ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് ആറുപേര്‍ മരിച്ച സംഭവം;അന്വേഷണം തുടങ്ങി

എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയാണ് അന്വേഷണം നടത്തുന്നത്.

Published

|

Last Updated

ഡെറാഡൂണ്‍|ഉത്തരാഖണ്ഡിലെ ജോഷിമഠിന് സമീപം ഹെലികോപ്റ്റര്‍ തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ അന്വേഷണം തുടങ്ങി. അപകടത്തില്‍ പൈലറ്റും യാത്രക്കാരും ഉള്‍പ്പെടെ ആറ് പേരാണ് മരിച്ചത്. എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയാണ് അന്വേഷണം നടത്തുന്നത്. ഹെലികോപ്റ്ററിലെ ബ്ലാക്ക് ബോക്‌സും പൈലറ്റിന്റെ ഹിസ്റ്ററിയും എഎഐബി അന്വേഷിക്കും.

പൈലറ്റ് ഹിമാന്‍ഷു സബര്‍വാള്‍, യാത്രക്കാരായ പ്രതാപ്, അരുണ്‍ സലൂങ്കേ, ശങ്കര്‍ ഗൗഡ, സുധീര്‍ കെ, എച്ച്.എസ് നടരാജ് എന്നിവരാണ് മരിച്ചത്. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഷാലിമാര്‍ ബാഗില്‍ നിന്നുള്ളയാളാണ് ഹിമാന്‍ഷു. യാത്രക്കാര്‍ ബെംഗളുരു സ്വദേശികളാണ്. അരുണ്‍ സലൂങ്കേ പോലീസ് സേനാംഗവും ശങ്കര്‍ ഗൗഡ അഭിഭാഷകനുമാണ്.

യാത്രക്കാരുടെ മരണത്തില്‍ കര്‍ണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ അനുശോചനം രേഖപ്പെടുത്തി. ഇന്നലെ ഉച്ചയ്ക്ക് 1.14 ഓടെ ബദരീനാഥില്‍ നിന്ന് പറന്നുയര്‍ന്ന ഹെലികോപ്റ്റര്‍ ജോഷിമഠ് താഴ്വരയ്ക്ക് മുകളിലൂടെ പറക്കുന്നതിനിടെ തകര്‍ന്നുവീഴുകയായിരുന്നു. മോശം കാലാവസ്ഥയായിട്ടും വിമാനം സര്‍വീസ് നടത്തിയതാണ് അപകടകാരണമായി പറയുന്നത്. കഴിഞ്ഞവര്‍ഷം മോശം കാലാവസ്ഥയില്‍ സര്‍വീസ് നടത്തിയതിന് നടപടി നേരിട്ട ‘ട്രാന്‍സ്ഭാരത്’ കമ്പനിയാണ് ഇന്നലെയും സര്‍വീസ് നടത്തിയത്.

Content Highlights: An investigation by the Aircraft Accident Investigation Bureau has begun into the Joshimath helicopter crash that claimed six lives. The chopper carrying Bengaluru pilgrims crashed shortly after taking off from Badrinath amid bad weather. Operator Trans Bharat is under scrutiny for safety lapses.

---- facebook comment plugin here -----

Latest