Connect with us

Kerala

ചങ്ങനാശ്ശേരിയില്‍ കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ച നിലയില്‍

കരിങ്കട വീട്ടില്‍ സാജു ആന്റണി(64), ഭാര്യ അനു (54), മകന്‍ സബിന്‍ (34) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്

Published

|

Last Updated

കോട്ടയം | കോട്ടയം ചങ്ങനാശ്ശേരിയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ച നിലയില്‍. കരിങ്കട വീട്ടില്‍ സാജു ആന്റണി(64), ഭാര്യ അനു (54), മകന്‍ സബിന്‍ (34) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സബിന്റെ ഭാര്യ വിദേശത്താണ്.

ചങ്ങനാശ്ശേരി എസ് ബി കോളേജിന് സമീപത്താണ് സാജു ആന്റണിയും കുടുംബവും താമസിച്ചിരുന്നത്. ഇന്ന് രാവിലെ ഫോണില്‍ വിളിച്ചിട്ട് കിട്ടാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷിച്ചെത്തി. തുടര്‍ന്നാണ് വീടിനുള്ളില്‍ ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സാജുവിനേയുംും ഭാര്യയേയും ബെഡ്‌റൂമിലും മകന്‍ സവിനെ സ്റ്റോര്‍ റൂമിലുമാണ് കണ്ടെത്തിയത്. മരണ കാരണത്തെക്കുറിച്ച് വ്യക്തതയില്ല. പോലീസ് സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Content Highlights: Three members of a family were found dead inside their home near SB College in Changanassery, Kottayam. The deceased were identified as Saju Antony, his wife Anu, and their son Sabin. Police registered a case of unnatural death and launched a detailed investigation into the cause.

---- facebook comment plugin here -----

Latest