Connect with us

Kerala

ആര്‍സിസിയില്‍ ഒമ്പത് മാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയിലായത് ചികിത്സാപ്പിഴവ് തന്നെ; പത്തോളജി ലാബ് റിപ്പോര്‍ട്ട്

ആശുപത്രിയിലെ നഴ്‌സിംഗ് സ്റ്റാഫുകളുടെ അശ്രദ്ധയാണ് കുഞ്ഞിന്റെ ആരോഗ്യസ്ഥിതി മോശമാകാന്‍ കാരണമായതെന്ന് മാതാപിതാക്കള്‍

Published

|

Last Updated

തിരുവനന്തപുരം| റീജിയണല്‍ ക്യാന്‍സര്‍ സെന്ററില്‍(ആര്‍സിസി) ഒമ്പത് മാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയിലായത് ചികിത്സാപ്പിഴവ് തന്നെയെന്ന് റിപ്പോര്‍ട്ട്. കുഞ്ഞ് ഗുരുതരാവസ്ഥയിലായത് ലുക്കീമിയ കാരണമല്ല. കൈയിലെ അണുബാധയും കാന്‍സറും തമ്മില്‍ ബന്ധമില്ലെന്ന ചികിത്സാ പിഴവ് സ്ഥിരീകരിച്ച് പത്തോളജി ലാബ് റിപ്പോര്‍ട്ട് പുറത്തുവന്നു. കയ്യിലെ രക്ത കുഴലുകളില്‍ രക്തം കട്ടപിടിച്ചു. രക്ത കോശങ്ങളെ ബാധിച്ചു. അത് അണുബാധയ്ക്ക് കാരണമായെന്നാണ് പത്തോളജി ലാബ് റിപ്പോര്‍ട്ട്.

ഒമ്പത് മാസം പ്രായമുള്ള വിധാന്‍ വിഷ്ണുവിന്റെ മാതാപിതാക്കളാണ് പരാതിക്കാര്‍. ലുക്കിമിയ സ്ഥിരീകരിച്ചതോടെ കീമോ തെറാപ്പിക്കായാണ് തിരുവനന്തപുരം ആര്‍സിസിയിലെത്തുന്നത്. ആശുപത്രിയിലെ നഴ്‌സിംഗ് സ്റ്റാഫുകളുടെ അശ്രദ്ധയാണ് കുഞ്ഞിന്റെ ആരോഗ്യസ്ഥിതി മോശമാകാന്‍ കാരണമായതെന്ന് മാതാപിതാക്കള്‍ പറയുന്നു.

കുഞ്ഞിന് അണുവിമുക്തമാക്കാതെ ക്യാനുലയിട്ടെന്നും, തുടര്‍ന്ന് നീരുവച്ച കയ്യില്‍ തന്നെ രക്തസമ്മര്‍ദ്ദ പരിശോധന നടത്തിയെന്നും ആക്ഷേപമുണ്ട്. പിന്നീട് ആര്‍സിസി ഡയറക്ടര്‍ക്ക് പിതാവ് വിഷ്ണു വിജയന്‍ പരാതി നല്‍കിയതോടെയാണ് ഡോക്ടര്‍മാരുടെ അടിയന്തര ഇടപെടല്‍ ഉണ്ടാകുന്നത്. കുട്ടിയ്ക്ക് കൃത്യമായ ചികിത്സ ലഭിക്കാന്‍ ഒമ്പത് ദിവസത്തെ കാലതാമസമുണ്ടായെന്നും പരാതിയുണ്ട്.

ചികിത്സപ്പിഴവിനെതിരെ നടപടി ആവശ്യപ്പെട്ട് ആരോഗ്യമന്ത്രിക്കും ആര്‍സിസി ഡയറക്ടര്‍ക്കും പരാതി നല്‍കിയിരിക്കുകയാണ് മാതാപിതാക്കള്‍. അതേസമയം, പരാതി അന്വേഷിക്കുന്നുവെന്ന് ആര്‍സിസി ഡയറക്ടറും വ്യക്തമാക്കി.

Content Highlights: A pathology lab report confirmed medical negligence at the Regional Cancer Centre in Thiruvananthapuram regarding a nine month old infant. The report stated that an infection caused blood clots in the hand’s blood vessels, unrelated to leukemia. The parents filed complaints with the Health Minister.

---- facebook comment plugin here -----

Latest