International
ചരിത്രത്തിലെ ഏറ്റവും വലിയ ക്രിപ്റ്റോ കവർച്ച: ബിനാൻസിൽ നിന്ന് 6.36 ബില്യൺ ഡോളർ ഹാക്കർമാർ കവർന്നു
ഹാക്കിങ് നടന്ന ഉടൻ തന്നെ ബിനാൻസ് വിവിധ ബ്ലോക്ക്ചെയിൻ പങ്കാളികളുമായി സഹകരിച്ച് മോഷ്ടിക്കപ്പെട്ട തുകയിൽ 2.7 ബില്യൺ ഡോളറിലധികം (ഏകദേശം 3 ബില്യൺ ഡോളർ) മൂല്യമുള്ള ആസ്തികൾ വിജയകരമായി മരവിപ്പിച്ചു.
ഹാക്കിങ് നടന്ന ഉടൻ തന്നെ ബിനാൻസ് വിവിധ ബ്ലോക്ക്ചെയിൻ പങ്കാളികളുമായി സഹകരിച്ച് മോഷ്ടിക്കപ്പെട്ട തുകയിൽ 2.7 ബില്യൺ ഡോളറിലധികം (ഏകദേശം 3 ബില്യൺ ഡോളർ) മൂല്യമുള്ള ആസ്തികൾ വിജയകരമായി മരവിപ്പിച്ചു. ടെതർ, സർക്കിൾ തുടങ്ങിയ സ്റ്റേബിൾകോയിൻ കമ്പനികൾ ഫണ്ടുകൾ ബ്ലോക്ക് ചെയ്യാൻ എക്സ്ചേഞ്ചിനെ സഹായിച്ചിട്ടുണ്ട്.
ഈ വൻ സൈബർ കൊള്ളയ്ക്ക് പിന്നിൽ ഉത്തര കൊറിയയിലെ ട്രേഡർ ട്രെയ്റ്റർ’ എന്ന ഹാക്കിങ് ഗ്രൂപ്പാണെന്ന് ബ്ലോക്ക്ചെയിൻ സുരക്ഷാ ഏജൻസികളായ ടി.ആർ.എം ലാബ്സും ചെയിനാലിസിസും സ്ഥിരീകരിച്ചു.
2025 ഫെബ്രുവരിയിൽ നടന്ന ബൈബിറ്റ് എക്സ്ചേഞ്ചിലെ 1.5 ബില്യൺ ഡോളറിന്റെ കവർച്ചയ്ക്ക് പിന്നിലും ഇതേ ഗ്രൂപ്പായിരുന്നു. സുരക്ഷാ പരിശോധനകളുടെ ഭാഗമായി നിലവിൽ ബിനാൻസിൽ പണം പിൻവലിക്കൽ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.
പരിശോധനകൾ പൂർത്തിയാക്കി രണ്ട് ദിവസത്തിനകം ഘട്ടങ്ങളായി പിൻവലിക്കൽ പുനരാരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. ഉപഭോക്താക്കളുടെ ഫണ്ടുകൾ പൂർണ്ണമായും സുരക്ഷിതമാണെന്നും സംഭവിച്ച മുഴുവൻ നഷ്ടവും ബിനാൻസിന്റെ സ്വന്തം ഫണ്ടുകളും കരുതൽ ഫണ്ടായ ‘സഫുവും’ ഉപയോഗിച്ച് പൂർണ്ണമായി നികത്തുമെന്നും കമ്പനി വ്യക്തമാക്കി.



