Connect with us

National

മോദിയുടേയും അമിത് ഷായുടേയും ആയുധമായി എക്കാലവും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ക്ക് തുടരാനാകില്ലെന്ന് രാഹുല്‍ ഗാന്ധി; നാളെ സുപ്രീം കോടതിയില്‍ ഹരജി സമര്‍പ്പിക്കും

തിരഞ്ഞെടുപ്പുകള്‍ അട്ടിമറിച്ചാലും ഭരണഘടനാ സ്ഥാപനങ്ങളെ കൈവശപ്പെടുത്തിയാലും ജനങ്ങളുടെ ശബ്ദം കേള്‍ക്കേണ്ടിവരും

Published

|

Last Updated

ന്യൂഡല്‍ഹി |  ‘വോട്ട് ചോരി’ ആരോപണങ്ങളില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ സുപ്രീം കോടതിയില്‍ ഹരജി സമര്‍പ്പിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തിങ്കളാഴ്ച സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തിയാണ് ഹര്‍ജി സമര്‍പ്പിക്കുക. കോണ്‍ഗ്രസ് ആസ്ഥാനമായ ഇന്ദിരാ ഭവനില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം അറിയിച്ചത്.

അതേ സമയം, ഇന്ത്യാ മുന്നണിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതീകാത്മക ഇംപീച്ച്മെന്റ് നടപടിയില്‍ ഗ്യാനേഷ് കുമാറിനെതിരെ രാഹുല്‍ കടുത്തവിമര്‍ശനം ഉന്നയിച്ചു. ഗ്യാനേഷ് കുമാറിന് സ്ഥാനമൊഴിയാതെ മറ്റു വഴികളില്ലെന്നും തെളിവുകള്‍ പുറത്തുവരുന്നതോടെ അദ്ദേഹത്തിന് രാജിവെക്കേണ്ടിവരുമെന്നും രാഹുല്‍ പറഞ്ഞു.എക്കാലവും തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറവില്‍ കഴിയാമെന്ന് കരുതേണ്ട. ഇന്നല്ലെങ്കില്‍ നാളെ ജനങ്ങളെ നേരിടേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

മറ്റ് എല്ലാ വഴികളും അടഞ്ഞ സാഹചര്യത്തിലാണ് ഗ്യാനേഷ് കുമാറിനെതിരെ ഒന്നടങ്കം പ്രതിപക്ഷം ഒന്നിച്ചെത്തിയത്. മോദിയെയും അമിത് ഷായെയും രാഷ്ട്രീയമായി നേരിടാന്‍ പ്രതിപക്ഷത്തിന് അറിയാം. എന്നാല്‍ അവരുടെ ആയുധമായി തെരഞ്ഞെടുപ്പ് കമ്മീഷന് എക്കാലവും തുടരാനാവില്ലെന്നും രാഹുല്‍ തുറന്നടിച്ചു.

ഭരണഘടന സംരക്ഷിക്കാനുള്ള പരിശുദ്ധ പോരാട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പുകള്‍ അട്ടിമറിച്ചാലും ഭരണഘടനാ സ്ഥാപനങ്ങളെ കൈവശപ്പെടുത്തിയാലും ജനങ്ങളുടെ ശബ്ദം കേള്‍ക്കേണ്ടിവരും. ഇന്ത്യയുടെ ആത്മാവിനെയാണ് ആക്രമിക്കുന്നതെന്നും അട്ടിമറിക്ക് കൂട്ടുനിന്നവരുടെ നാശത്തിനായാണ് ഈ രാഷ്ട്രീയ കൂട്ടായ്മയെന്നും രാഹുല്‍ ആരോപിച്ചു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ 250 എംപിമാരാണ് ഗ്യാനേഷ് കുമാറിനെതിരായ നീക്കത്തില്‍ പങ്കുചേര്‍ന്നത്. ഗ്യാനേഷ് കുമാര്‍ നിയമപരമായ വിചാരണ നേരിടണമെന്ന ആവശ്യവുമായി പ്രതിപക്ഷം അവതരിപ്പിച്ച പ്രമേയം വോട്ടെടുപ്പിലൂടെ പാസാക്കി

Content Highlights:Rahul Gandhi announced that a petition will be filed in the Supreme Court on Monday against Chief Election Commissioner Gyanesh Kumar over vote theft allegations. Speaking at Indira Bhawan, he stated that the Election Commission cannot function as a political tool. The decision followed a meeting led by Mallikarjun Kharge

---- facebook comment plugin here -----

Latest