Connect with us

Health

മര്‍കസ് യുനാനി ഹോസ്പിറ്റലില്‍ പ്രീ-റമസാന്‍ മെഗാ മെഡിക്കല്‍ ക്യാമ്പ്

ക്യാമ്പിലെത്തുന്നവര്‍ക്ക് ഡോക്ടര്‍മാരുടെ വിദഗ്ധ പരിശോധനയും നോമ്പുകാലത്തേക്ക് ആവശ്യമായ വ്യക്തിഗത ഡയറ്റ് ചാര്‍ട്ടും സൗജന്യമായിരിക്കും.

Published

|

Last Updated

കോഴിക്കോട് | റമസാന്‍ വ്രതകാലത്തെ ആരോഗ്യപൂര്‍വം വരവേല്‍ക്കാന്‍ കാരന്തൂര്‍ മര്‍കസ് യുനാനി ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 15 വരെ ‘പ്രീ-റമസാന്‍ മെഗാ മെഡിക്കല്‍ ക്യാമ്പ്’ നടക്കും. ക്യാമ്പിലെത്തുന്നവര്‍ക്ക് ഡോക്ടര്‍മാരുടെ വിദഗ്ധ പരിശോധനയും നോമ്പുകാലത്തേക്ക് ആവശ്യമായ വ്യക്തിഗത ഡയറ്റ് ചാര്‍ട്ടും സൗജന്യമായിരിക്കും.

വിവിധ തെറാപ്പികള്‍ക്ക് 20 ശതമാനവും മരുന്നുകള്‍ക്ക് 10 ശതമാനം വരെയും ഇളവുകളോടെയാണ് ക്യാമ്പ്. ക്യാമ്പില്‍ രജിസ്റ്റര്‍ ചെയ്യുന്ന രോഗികള്‍ക്ക് തുടര്‍ ചികിത്സക്കും പ്രത്യേക ആനുകൂല്യങ്ങള്‍ ലഭിക്കും.

അസ്ഥി-സന്ധി രോഗങ്ങള്‍, ചര്‍മ രോഗങ്ങള്‍, സ്ത്രീ രോഗങ്ങള്‍, ശ്വാസകോശ അസുഖങ്ങള്‍, ജീവിതശൈലീ രോഗങ്ങള്‍, ശിശു രോഗങ്ങള്‍ തുടങ്ങിയ വിവിധ വിഭാഗങ്ങളില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ക്യാമ്പില്‍ ലഭ്യമാണ്. ഹിജാമ, കപ്പിംഗ് തെറാപ്പി, മസ്സാജ് തെറാപ്പി, സ്റ്റീം ബാത്ത് തുടങ്ങിയ ചികിത്സകളും ലഭ്യമാണ്. മുന്‍കൂട്ടി ബുക്ക് ചെയ്യുന്ന ആദ്യത്തെ 100 പേര്‍ക്ക് മാത്രമായിരിക്കും ക്യാമ്പില്‍ പ്രവേശനം. രജിസ്‌ട്രേഷനായി 9562213535 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

 

Latest