Connect with us

Business

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്; പവന് 480 രൂപ കുറഞ്ഞു

22 കാരറ്റ് ഒരു ഗ്രാമിന് 60 രൂപ കുറഞ്ഞ് 13, 465 രൂപയായി.

Published

|

Last Updated

കൊച്ചി|സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ ഇടിവ്. 22 കാരറ്റ് ഒരു ഗ്രാമിന് 60 രൂപ കുറഞ്ഞ് 13, 465 രൂപയായി. പവന് 480 രൂപ കുറഞ്ഞ് 1,07,720 രൂപയുമായി. ഇന്നലെ വൈകീട്ട് സ്വര്‍ണത്തിന് 1,08,200 രൂപയായിരുന്നു വില. ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരമുള്ള നിരക്കുകളാണിത്.

അന്താരാഷ്ട്ര വിപണിയിലെ മാറ്റമാണ് സംസ്ഥാനത്തും പ്രതിഫലിക്കുന്നത്. ഇക്കഴിഞ്ഞ മാര്‍ച്ച് 23 ന് സ്വര്‍ണ വില 99,480 രൂപയിലേക്കെത്തിയിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ വീണ്ടും സ്വര്‍ണവില പവന് ഒരു ലക്ഷം കടക്കുകയും ചെയ്തു.

 

 

Latest