Kerala
കെഎസ്ആര്‍ടിസി ബസിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു
അടൂര്‍ വില്ലേജ് ഓഫീസില്‍പോയ ശേഷം വീട്ടിലേക്ക് മടങ്ങവെ സ്‌കൂട്ടറിന് പിന്നില്‍ കോട്ടയത്തേക്ക് പോയ ഫാസ്റ്റ് പാസഞ്ചര്‍ ബസിടിക്കുകയായിരുന്നു
പത്തനംതിട്ട | കെ എസ് ആര്‍ ടി സി ബസിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. പന്തളം പൂഴിക്കാട് തവളംകുളം ഷിജോ ഭവനില്‍ ബി ഷാജി(64)ആണ് മരിച്ചത്.
എംസി റോഡില്‍ മിത്രപുരം നാല്പതിനായിരംപടിയില്‍ ചൊവ്വാഴ്ച രാവിലെ 11.30 നായിരുന്നു അപകടം. അടൂര്‍ വില്ലേജ് ഓഫീസില്‍പോയ ശേഷം വീട്ടിലേക്ക് മടങ്ങവെ സ്‌കൂട്ടറിന് പിന്നില്‍ കോട്ടയത്തേക്ക് പോയ ഫാസ്റ്റ് പാസഞ്ചര്‍ ബസിടിക്കുകയായിരുന്നു. ഭാര്യ: ലിജി. മക്കള്‍: ലിന്‍ഷ ഷാജി (സൗദി), ഷിജോ. മരുമകന്‍: സജു.







