Connect with us

Kerala

സീനിയോറിറ്റി പരിഗണിച്ചില്ല, അച്ചടക്കം പാലിച്ചിട്ടും അവഗണന; രാഹുല്‍ ഗാന്ധിയെ അതൃപ്തി അറിയിച്ച് രമേശ് ചെന്നിത്തല

നിലവിലെ എം എല്‍ എമാരില്‍ ഏറ്റവും സീനിയറായ നേതാവാണ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പദത്തിനായുള്ള മത്സരത്തില്‍ അവസാന നിമിഷം വരെ സജീവമായിരുന്നു.

Published

|

Last Updated

തിരുവനന്തപുരം| കേരളത്തിന്റെ മുഖ്യമന്ത്രിയായി വി ഡി സതീശനെ പ്രഖ്യാപിച്ചുകൊണ്ടുള്ള ഹൈക്കമാന്‍ഡ് തീരുമാനത്തില്‍ വിയോജിപ്പ് അറിയിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തീരുമാനം അറിയിക്കാനായി രാഹുല്‍ ഗാന്ധി നേരിട്ട് വിളിച്ചപ്പോഴാണ് ചെന്നിത്തല അതൃപ്തി വ്യക്തമാക്കിയത്. പാര്‍ട്ടിയില്‍ എന്നും അച്ചടക്കം പാലിച്ചിട്ടും അവഗണനയാണെന്നും സീനിയോറിറ്റി പരിഗണിക്കപ്പെട്ടില്ലെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. നിയമസഭ കക്ഷിയോഗത്തില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ച ചെന്നിത്തല മന്ത്രിസഭയില്‍ ചേരില്ലെന്നും വ്യക്തമാക്കി.

നിലവിലെ എം എല്‍ എമാരില്‍ ഏറ്റവും സീനിയറായ നേതാവാണ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പദത്തിനായുള്ള മത്സരത്തില്‍ അവസാന നിമിഷം വരെ സജീവമായിരുന്നു. എന്നാല്‍ യുവനേതൃത്വത്തിന് മുന്‍ഗണന നല്‍കാനുള്ള ഹൈക്കമാന്‍ഡ് തീരുമാനമാണ് വിഡി സതീശന് തുണയായത്.

Content Highlights:
Senior Congress leader Ramesh Chennithala has expressed his strong disagreement with the High Command’s decision to appoint VD Satheesan as the Chief Minister of Kerala. During a direct phone call with Rahul Gandhi, Chennithala reportedly stated that his seniority and long-standing party discipline were ignored in favor of younger leadership. Following this, he has indicated that he will not join the new cabinet and may stay away from the upcoming Congress Legislative Party meeting in Thiruvananthapuram.

 

 

Latest