Connect with us

Ongoing News

ബെംഗളൂരുവിനെതിരെ ലക്‌നോവിന് ഒമ്പത് റണ്‍സ് ജയം

മഴ തടസ്സപ്പെടുത്തിയതിനെ തുടര്‍ന്ന് മത്സരം 19 ഓവറാക്കി ചുരുക്കിയിരുന്നു.

Published

|

Last Updated

ലക്നോ | മഴ തടസ്സപ്പെടുത്തിയതിനെ തുടര്‍ന്ന് 19 ഓവറായി ചുരുക്കിയ ഐ പി എല്‍ മത്സരത്തില്‍ ബെംഗളൂരുവിനെതിരെ ലഖ്‌നോക്ക് ജയം. മഴനിയമ പ്രകാരം ഒമ്പത് റണ്‍സിനാണ് ലഖ്‌നോയുടെ വിജയം. ബെംഗളൂരുവിനായി ദേവ്ദത്ത് പടിക്കല്‍ (25 പന്തില്‍ 34), നായകന്‍ രജത് പടിദര്‍ (31ല്‍ 61), ടിം ഡേവിഡ് (17ല്‍ 40), ക്രുനാല്‍ പാണ്ഡ്യ (16ല്‍ 28), റൊമാരിയോ ഷെഫേഡ് (15ല്‍ 23) എന്നിവരാണ് ബാറ്റിംഗില്‍ തിളങ്ങിയത്. മൂന്ന് വിക്കറ്റ് വീഴ്ത്തിയ പ്രിന്‍സ് യാദവാണ് എല്‍ എസ് ജി ബൗളിംഗ് നിരയില്‍ മികച്ചു നിന്നത്. ഷഹബാസ് അഹമദ് രണ്ടും മുഹമ്മദ് ഷമി ഒന്നും വിക്കറ്റെടുത്തു.

ആദ്യം ബാറ്റ് ചെയ്ത ലക്നോ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് 209 റണ്‍സെടുത്തത്. മിച്ചല്‍ മാര്‍ഷിന്റെ സെഞ്ച്വറിയാണ് ലക്നോയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. 56 പന്തുകള്‍ നേരിട്ട മാര്‍ഷ് 111 റണ്‍സെടുത്തു. ഒമ്പത് വീതം സിക്സും ബൗണ്ടറിയും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്സ്. നിക്കോളാസ് പുരാന്‍ (23 പന്തില്‍ 38), ക്യാപ്റ്റന്‍ ഋഷഭ് പന്ത് (10 പന്തില്‍ 32 നോട്ടൗട്ട്) എന്നിവരും ബാറ്റിംഗില്‍ തിളങ്ങി.

ഓപണിംഗ് വിക്കറ്റില്‍ മാര്‍ഷും അര്‍ഷിന്‍ കുല്‍ക്കര്‍ണിയും ചേര്‍ന്ന് 9.2 ഓവറില്‍ 95 റണ്‍സ് നേടി. 17 റണ്‍സെടുത്ത അര്‍ഷിനെ പുറത്താക്കി ക്രുനാല്‍ പാണ്ഡ്യ കൂട്ടുകെട്ട് പൊളിച്ചു. പിന്നീടെത്തിയ നിക്കോളാസ് പുരാന്‍ മാര്‍ഷിന് പിന്തുണ നല്‍കി. 17ാം ഓവറില്‍ മാര്‍ഷിനെ ഹേസല്‍വുഡ് പറഞ്ഞയച്ചു. 19ാം ഓവറില്‍ പുരാനും മടങ്ങി. ഇതിനിടെ പന്തിന്റെ വെടിക്കെട്ടാണ് സ്‌കോര്‍ 200 കടത്തിയത്. പന്ത് രണ്ട് സിക്സും നാല് ബൗണ്ടറിയുമടിച്ചു. ബെംഗളൂരുവിനായി ക്രുണാല്‍ പാണ്ഡ്യ, ജോഷ് ഹേസല്‍വുഡ്, റാസിഖ് സലാം എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

 

---- facebook comment plugin here -----

Latest