Saudi Arabia
ഉംറ മേഖലയിലെ ഏജന്റുമാര്‍ക്ക് യോഗ്യത നേടാനുള്ള സേവനം ആരംഭിച്ചു
ദുല്‍-ഹിജ്ജ 15 ന് ഉംറ പെര്‍മിറ്റ് വിതരണവും ആരംഭിക്കും
മക്ക | ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മങ്ങള്‍ പൂര്‍ത്തിയായ ഉടന്‍ തന്നെ, ഉംറ വിസകള്‍ പുനരാരംഭിക്കും. പുതു ഹിജ്‌റ വര്‍ഷത്തെ ഉംറ സീസണിലേക്ക് ഏജന്റുമാര്‍ക്ക് യോഗ്യത നേടാനും കരാര്‍ അന്തിമമാക്കാനുമുള്ള സേവനം ഹജ്ജ്, ഉംറ മന്ത്രാലയത്തിന്റെ മസാര്‍ നുസുക് പ്ലാറ്റ്‌ഫോം വഴി ലഭ്യമാണെന്നും സഊദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു
ഉംറ സീസണിലെ കരാര്‍ നടപടിക്രമങ്ങള്‍ വേഗത്തിലാക്കുക, പ്രവര്‍ത്തന കാര്യക്ഷമത വര്‍ദ്ധിപ്പിക്കുക, പുതിയ സീസണിലേക്കുള്ള ഉംറ സംവിധാനത്തിന്റെ ആഗമന-നിര്‍ഗ്ഗമനം ശക്തിപ്പെടുത്തുക തുടങ്ങിയവ ലക്ഷ്യമിട്ടുള്ള ഡിജിറ്റല്‍ സേവനങ്ങളും,കരാറുകള്‍ അന്തിമമാക്കുന്നതിന്റെ നടപടിക്രമങ്ങളാണ് നേരത്തെ ആരംഭിച്ചിരിക്കുന്നത്. ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മങ്ങള്‍ അവസാനിക്കുന്ന ദുല്‍-ഹിജ്ജ 14 മുതല്‍ ഉംറ വിസക്കുള്ള അപേക്ഷാ സമര്‍പ്പണവും പ്രോസസ്സിംഗും ആരംഭിക്കും. ദുല്‍-ഹിജ്ജ 15 ന് നുസുക് ആപ്ലിക്കേഷന്‍ വഴി ഉംറ പെര്‍മിറ്റ് വിതരണവും ആരംഭിക്കും.തീര്‍ത്ഥാടക അനുഭവം മെച്ചപ്പെടുത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് നടപടിക്രമങ്ങള്‍ വേഗത്തിലാക്കിയിരിക്കുതെന്നും മന്ത്രാലയം വ്യക്തമാക്കി
തീര്‍ത്ഥാടകരുടെ താമസം, ഗതാഗതം, കാറ്ററിംഗ്, മൂല്യവര്‍ദ്ധിത സേവനങ്ങള്‍, പാക്കേജുകളുടെയും പ്രോഗ്രാമുകളുടെയും രൂപകല്‍പ്പന എന്നിവ ഉള്‍ക്കൊള്ളുന്നന്നതാണ് മസാര്‍ നുസുക് പ്ലേറ്റ് ഫോം. ഇത് വഴി ആഭ്യന്തര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സേവന ദാതാക്കളുമായി കരാര്‍ ചെയ്യാന്‍ സഊദിയിലെ ഉംറ കമ്പനികളെ അനുവദിക്കുന്ന സേവനവും ഉടന്‍ സജ്ജമാകും







