Kerala
ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു
റോഡില്‍ നിന്നും താഴ്ച്ചയിലേക്ക് വീണ ഷിനോയിയുടെ ദേഹത്ത് ബൈക്ക് പതിക്കുകയായിരുന്നു.
നീലേശ്വരം | ചാത്തമത്ത് ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. ചുളളിക്കാട്ട് രാഘവന്‍- കെ വി വസുമതി ദമ്പതികളുടെ മകന്‍ കെ വി ഷിനോയ് (41) ആണ് മരിച്ചത്. കരുവന്തല റോഡിലൂടെ ബൈക്കില്‍ സഞ്ചരിക്കവെ ചാത്തമത്ത് വെച്ചാണ് അപകടമുണ്ടായത്.
റോഡില്‍ നിന്നും താഴ്ച്ചയിലേക്ക് വീണ ഷിനോയിയുടെ ദേഹത്ത് ബൈക്ക് പതിക്കുകയായിരുന്നു. ആളൊഴിഞ്ഞ സ്ഥലമായതിനാല്‍ ഏറെ വൈകി അതുവഴി വന്ന കൊറിയര്‍ ഡെലിവറി ജീവനക്കാരനാണ് അപകടത്തില്‍പ്പെട്ട ഷിനോയെ കണ്ടത്. ഇയാളാണ് നാട്ടുകാരെ വിവരമറിയിച്ചത്. സാഹോദരി മെഹ്ന.







