Connect with us

Health

മനുഷ്യായുസ്സ് 200 വർഷം വരെ ദീർഘിപ്പിക്കാം!; ആ രഹസ്യം കണ്ടെത്തിയെന്ന് ശാസ്ത്രജ്ഞർ

അമേരിക്കയിലെ റോച്ചസ്റ്റർ സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് നിർണ്ണായകമായ ഒരു പ്രോട്ടീൻ കണ്ടെത്തിയത്.

Published

|

Last Updated

ലണ്ടൻ | ഭൂമിയിലെ ഏറ്റവും കൂടുതൽ കാലം ജീവിക്കുന്ന സസ്തനികളിലൊന്നായ ബോഹെഡ് തിമിംഗലങ്ങളുടെ (Bowhead Whale) ദീർഘായുസ്സിന് പിന്നിലെ രഹസ്യം ശാസ്ത്രജ്ഞർ കണ്ടെത്തി. മനുഷ്യായുസ്സ് 200 വയസ്സ് വരെ നീട്ടാൻ സഹായിച്ചേക്കാവുന്ന നിർണ്ണായകമായ ഒരു പ്രോട്ടീനെയാണ് ശാസ്ത്രജ്ഞർ തിരിച്ചറിഞ്ഞിരിക്കുന്നത്. അമേരിക്കയിലെ റോച്ചസ്റ്റർ സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.

ഏകദേശം രണ്ട് നൂറ്റാണ്ടോളം ജീവിക്കാൻ കഴിവുള്ളവയാണ് ബോഹെഡ് തിമിംഗലങ്ങൾ. ഇവയുടെ ശരീരത്തിൽ ഡി എൻ എ (DNA) തകരാറുകൾ പരിഹരിക്കാൻ സഹായിക്കുന്ന സി ഐ ആർ ബി പി (CIRBP) എന്ന പ്രോട്ടീൻ ഉയർന്ന അളവിൽ കാണപ്പെടുന്നുണ്ടെന്ന് നേച്ചർ ജേണലിൽ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു. മറ്റ് സസ്തനികളെ അപേക്ഷിച്ച് നൂറിരട്ടി അധികമാണ് തിമിംഗലങ്ങളിലെ ഈ പ്രോട്ടീന്റെ സാന്നിധ്യം.

മനുഷ്യരിൽ വാർദ്ധക്യത്തിലേക്കും ക്യാൻസർ പോലുള്ള മാരക രോഗങ്ങളിലേക്കും നയിക്കുന്ന ഡി എൻ എ തകരാറുകൾ പരിഹരിക്കാൻ ഈ പ്രോട്ടീൻ സഹായിക്കുന്നു. കോടിക്കണക്കിന് കോശങ്ങളുള്ള വലിയ മൃഗങ്ങൾക്ക് ക്യാൻസർ വരാനുള്ള സാധ്യത കൂടുതലാണെന്ന ‘പേറ്റോസ് പാരഡോക്സ്’ (Peto’s Paradox) എന്ന ശാസ്ത്രീയ കടങ്കഥയ്ക്കുള്ള ഉത്തരം കൂടിയാണ് ഈ കണ്ടെത്തൽ.

തിമിംഗലങ്ങളിലെ ഈ പ്രോട്ടീൻ മനുഷ്യ കോശങ്ങളിലും ഈച്ചകളിലും പരീക്ഷിച്ചപ്പോൾ മികച്ച ഫലമാണ് ലഭിച്ചത്. ഇത് ഡി എൻ എ പുനരുദ്ധാരണ ശേഷി വർദ്ധിപ്പിക്കുകയും ഈച്ചകളുടെ ആയുസ്സ് കൂട്ടുകയും ചെയ്തു. തണുത്ത കാലാവസ്ഥയിൽ ഈ പ്രോട്ടീന്റെ ഉത്പാദനം വർദ്ധിക്കുമെന്നും ഗവേഷകർ നിരീക്ഷിച്ചു. വരും ഭാവിയിൽ മനുഷ്യന്റെ ആയുസ്സ് വർദ്ധിപ്പിക്കാനും ക്യാൻസർ പ്രതിരോധിക്കാനും തിമിംഗലങ്ങളുടെ ഈ ജൈവിക രഹസ്യം സഹായിക്കുമെന്നാണ് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ.

Summary

Scientists at the University of Rochester have discovered that a protein called CIRBP in bowhead whales may be the key to extending human life up to 200 years. This protein significantly improves DNA repair and helps whales avoid cancer despite their massive size and long lifespan. Early tests on human cells and fruit flies have shown promising results in enhancing genetic stability and longevity.