Connect with us

താമസസ്ഥലം കൂടുതൽ ആളുകൾക്ക് പങ്കുവെക്കുന്നത് നിയന്ത്രിക്കാൻ പുതിയ നിയമം നടപ്പിലാക്കാൻ ഒരുങ്ങി ദുബൈ ഭരണകൂടം. താമസ സ്ഥലങ്ങൾ പങ്കിടുന്നതിന്റെ (Shared Housing) മാനേജ്‌മെന്റും വിനിയോഗവും നിയന്ത്രിക്കുന്ന നിയമമാണ് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചത്.

താമസക്കാരുടെയും വസ്തു ഉടമകളുടെയും സുരക്ഷിതത്വം ഉറപ്പാക്കുന്നതിനൊപ്പം ആരോഗ്യകരമായ ജീവിതസാഹചര്യങ്ങൾ ഒരുക്കുകയുമാണ് പുതിയ നിയമത്തിന്റെ ലക്ഷ്യം. കെട്ടിടങ്ങളിൽ അമിതമായി ആളുകൾ താമസിക്കുന്നത് തടയുന്നതിനും അനധികൃതമായ താമസ സൗകര്യങ്ങൾ നിയന്ത്രിക്കുന്നതിനും നിയമത്തിൽ വ്യക്തമായ വ്യവസ്ഥകളുണ്ട്.

വീഡിയോ കാണാം