Connect with us

ആകാശത്തുനിന്ന് അഗ്നിവർഷമുണ്ടാകുമ്പോൾ പതറാതെ നിൽക്കുന്ന ഒരു ജനതയുടെയും തകർക്കാൻ കഴിയാത്ത അവരുടെ നിശ്ചയദാർഢ്യത്തിന്റെയും കഥയാണ് ഇന്ന് ഇറാൻ ലോകത്തോട് പറയുന്നത്. അമേരിക്കയുടെയും ഇസ്റാഈലിന്റെയും സംയുക്ത സൈനിക നീക്കം പന്ത്രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോൾ, ആഗോള ശക്തികളുടെ അത്യാധുനിക ആയുധങ്ങൾക്കും ഇറാന്റെ പോരാട്ടവീര്യത്തെ തെല്ലും തകർക്കാനായിട്ടില്ല.

കിഴക്കൻ ടെഹ്‌റാനിലെ സെപെഹർ എന്ന താമസക്കാരൻ തന്റെ അപ്പാർട്ട്‌മെന്റിന്റെ മുൻവാതിൽ തുറന്നുതന്നെയിട്ടിരിക്കുകയാണ്. ജനൽചില്ലുകളെ വിറപ്പിക്കുന്ന സ്ഫോടനശബ്ദം കേൾക്കുമ്പോൾ കുടുംബവുമായി ഭൂഗർഭ പാർക്കിംഗിലേക്ക് ഓടിരക്ഷപ്പെടാൻ വേണ്ടിയുള്ള മുൻകരുതലാണിത്. എണ്ണ ശുദ്ധീകരണശാലകൾ കത്തിയമരുന്ന പുക പത്ത് മില്യൺ ജനങ്ങൾ വസിക്കുന്ന നഗരത്തെ മൂടിയിരിക്കുന്നു. എങ്കിലും സെപെഹർ പറയുന്നു: “യുദ്ധം ആഴ്ചകളോളം നീണ്ടേക്കാം, പക്ഷേ ജീവിതം മുന്നോട്ട് പോവുക തന്നെ ചെയ്യും.” ഭയത്തേക്കാൾ വലിയ അതിജീവനത്തിന്റെ ശബ്ദമാണിത്.

വീഡിയോ കാണാം

Latest