Connect with us

Kerala

വിവാഹത്തട്ടിപ്പും കവര്‍ച്ചയും പതിവാക്കിയ കുറ്റവാളി പിടിയില്‍

തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശിയായായ ബാഹുലേയനെ ആണു ആറ്റിങ്ങല്‍ പോലീസ് പിടികൂടിയത്

Published

|

Last Updated

തിരുവനന്തപുരം | കേരളത്തിലുടനീളം പലയിടങ്ങളില്‍ നിന്ന് വിവാഹം കഴിക്കുകയും മോഷണം നടത്തുകയും ചെയ്തിരുന്ന കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശിയായായ ബാഹുലേയനെ ആണു ആറ്റിങ്ങല്‍ പോലീസ് പിടികൂടിയത്.

കല്യാണ രാമന്‍ എന്നു വിളിപ്പേരുള്ള ബാഹുലേയന്‍ നെയ്യാറ്റിന്‍കര മുതല്‍ കാസര്‍ഗോഡ് വരെയുള്ള വിവിധ പോലീസ് സ്റ്റേഷനുകളിലായി പിടിച്ചുപറി, മോഷണം അടക്കം 50 ലധികം കേസുകളില്‍ പ്രതിയാണ്. ദാസ് ബാബു, ബാബു, സുന്ദരന്‍, രാജന്‍, വിജയന്‍ തുടങ്ങി വ്യത്യസ്ത പേരുകളിലാണ് ഓരോ സ്ഥലത്തും ഇയാള്‍ അറിയപ്പെടുന്നത്. വാടകയ്ക്ക് വീട് എടുത്താണ് മോഷണവും വിവാഹവും നടത്തിരുന്നതെന്ന് പോലീസ് പറയുന്നു. വിധവകളേയും ഭര്‍ത്താവുമായി പിണങ്ങിക്കഴിയുന്ന സ്ത്രീകളെ വശീകരിച്ച് കല്യാണം കഴിച്ച് വീടെടുത്ത് താമസിച്ച്, ശേഷം ആളൊഴിഞ്ഞ വീട് കണ്ടെത്തി മോഷണം നടത്തുകയാണ് പതിവ്.

കാസര്‍ക്കോട് നീലേശ്വരത്ത് ഒരു സ്ത്രീയുമായി കഴിയുന്നതിനിടെ കഴിഞ്ഞ ദിവസം ആറ്റിങ്ങല്‍ കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്റിന് സമീപത്തെ ലോഡ്ജില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. തിരുവനന്തപുരത്ത് വയോധികയുടെ ഏഴ് പവന്റെ മാല മോഷ്ട്ടിച്ച കേസില്‍ പിടികിട്ടാപുള്ളിയാണിയാള്‍. മറ്റ് കേസുകള്‍ക്കായി പ്രതിയെ ഫോര്‍ട്ട് സ്റ്റേഷനു കൈമാറിയെന്ന് ആറ്റിങ്ങല്‍ പോലീസ് വിശദമാക്കി.

 

 

Latest