മേഖലയിൽ യുദ്ധ സാഹചര്യം നിലനിൽക്കെ യു എ ഇ, ബഹ്‌റൈൻ, ഖത്തർ, ഒമാൻ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിൽ അതീവ സുരക്ഷാ ജാഗ്രത തുടരുന്നു. ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ ശക്തമായി പ്രതിരോധിക്കുകയാണ് ഗൾഫ് രാജ്യങ്ങൾ. വ്യോമപ്രതിരോധ സംവിധാനങ്ങൾ ഇവിടങ്ങളിൽ സജീവമാണ്.
യു എ ഇ ലക്ഷ്യമാക്കി വന്ന മിസൈലുകളെയും ഡ്രോണുകളെയും പ്രതിരോധ സംവിധാനങ്ങൾ ആകാശത്തുവെച്ച് തന്നെ തകർത്തു. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് (DXB) സമീപം രണ്ട് ഡ്രോണുകൾ തകർന്നു വീണതിനെത്തുടർന്ന് നാല് പേർക്ക് പരിക്കേറ്റു. രണ്ട് ഘാന സ്വദേശികൾക്കും ഒരു ബംഗ്ലാദേശ് സ്വദേശിക്കും നിസാര പരിക്കുകളും ഒരു ഇന്ത്യൻ സ്വദേശിക്ക് സാരമായ പരിക്കുമാണ് ഏറ്റത്. നിലവിൽ ദുബായ് വിമാനത്താവളത്തിലെ വിമാന സർവീസുകൾ സാധാരണ നിലയിലാണ്
വീഡിയോ കാണാം
---- facebook comment plugin here -----





