Connect with us

Ongoing News

ഇത് സഞ്ജു യുഗം! ലോകകപ്പ് ഫൈനലിലെ വമ്പൻ സ്കോർ; തകർന്നു വീണത് ഇതിഹാസങ്ങളുടെ റെക്കോർഡുകൾ

ലോകകപ്പ് ഫൈനലിൽ ഒരു ബാറ്ററുടെ ഏറ്റവും ഉയർന്ന സ്കോറെന്ന റെക്കോർഡ് സ്വന്തം പേരിൽ കുറിച്ച സഞ്ജു, വിരാട് കോഹ്‌ലിക്കും ബാബർ അസമിനും ഒപ്പമാണ് ഇനി ഇരിപ്പിടമുറപ്പിക്കുന്നത്

Published

|

Last Updated

അഹമ്മദാബാദ് | അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ സിക്സറുകൾ കൊണ്ട് സഞ്ജു സാംസൺ തീപ്പൊരി ചിതറിച്ചപ്പോൾ പിറന്നത് ചരിത്രം. ലോകകപ്പ് ഫൈനലിൽ ഒരു ബാറ്ററുടെ ഏറ്റവും ഉയർന്ന സ്കോറെന്ന റെക്കോർഡ് സ്വന്തം പേരിൽ കുറിച്ച സഞ്ജു, വിരാട് കോഹ്‌ലിക്കും ബാബർ അസമിനും ഒപ്പമാണ് ഇനി ഇരിപ്പിടമുറപ്പിക്കുന്നത്.

തുടർച്ചയായ മൂന്ന് ഇന്നിംഗ്സുകളിൽ 50 പ്ലസ് സ്കോർ നേടുന്ന താരങ്ങളുടെ എലൈറ്റ് പട്ടികയിലേക്ക് സഞ്ജു സാംസൺ നടന്നുകയറി. മഹേല ജയവർധനെ, വിരാട് കോഹ്‌ലി, ബാബർ അസം തുടങ്ങിയ ഇതിഹാസങ്ങൾക്കൊപ്പം ഈ നേട്ടം കൈവരിക്കുന്ന ഏക മലയാളിയായി സഞ്ജു മാറി. ഇതിനുപുറമെ, ഒരു ലോകകപ്പിന്റെ സെമി ഫൈനലിലും ഫൈനലിലും ഒരേപോലെ അർധസെഞ്ച്വറി നേടുന്ന ലോകത്തെ മൂന്നാമത്തെ മാത്രം താരമെന്ന ബഹുമതിയും സഞ്ജുവിനെ തേടിയെത്തി. ഷാഹിദ് അഫ്രീദിക്കും വിരാട് കോഹ്‌ലിക്കും ശേഷം ഈ നേട്ടം കൈവരിക്കുന്നത് സഞ്ജു മാത്രമാണ്.

46 പന്തിൽ 89 റൺസുമായി സഞ്ജു പടനയിച്ചപ്പോൾ ഇന്ത്യ പടുത്തുയർത്തിയത് 255 റൺസെന്ന ഹിമാലയൻ സ്കോറാണ്. 193.47 സ്ട്രൈക്ക് റേറ്റിലായിരുന്നു സഞ്ജുവിന്റെ ബാറ്റിംഗ്. കൂട്ടിന് 18 പന്തിൽ ഫിഫ്റ്റി അടിച്ച അഭിഷേക് ശർമയും (54), ഇഷാൻ കിഷനും (54) നിറഞ്ഞാടിയപ്പോൾ കിവി ബൗളർമാർ നിഷ്പ്രഭരായി. അവസാന ഓവറിൽ 24 റൺസ് വാരിക്കൂട്ടിയ ശിവം ദുബെയും (26) ഇന്ത്യൻ വിജയം അനായാസമാക്കി.

Summary

Sanju Samson scripted history in the T20 World Cup 2026 final by becoming only the third player to score fifties in both the semi-final and final of a single edition. With his 89-run knock, he joined the elite club of players like Virat Kohli and Babar Azam with three consecutive 50-plus scores in T20 World Cups. His performance, alongside explosive fifties from Abhishek Sharma and Ishan Kishan, propelled India to a record total of 255/5.

---- facebook comment plugin here -----

Latest