സംസ്ഥാനത്ത് വായിലെ ക്യാൻസർ ബാധിതരുടെ എണ്ണം ആശങ്കാജനകമായ രീതിയിൽ വർധിക്കുന്നതായി റിപ്പോർട്ട്. കേരളത്തിലെ മൊത്തം ക്യാൻസർ രോഗികളിൽ 10 ശതമാനവും വായ ക്യാൻസർ ബാധിച്ചവരാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇത് ദേശീയ ശരാശരിയായ 10.8 ശതമാനത്തിന് അടുത്താണെന്ന് തിരുവനന്തപുരം നെടുമങ്ങാട് ഗവ. ആശുപത്രിയിലെ ദന്തവിഭാഗം മേധാവി ഡോ. മിലി ജെയിംസ് വ്യക്തമാക്കി. തെക്കൻ ജില്ലകളിലാണ് നിലവിൽ കൂടുതൽ രോഗബാധിതരെ കണ്ടെത്തുന്നത്.
---- facebook comment plugin here -----





