Connect with us

Kerala

നെടുമ്പാശ്ശേരി വാഹനാപകടം; പ്രതി സുഹൈലിന്റെ ജാമ്യാപേക്ഷ തള്ളി

അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി

Published

|

Last Updated

കൊച്ചി| നെടുമ്പാശ്ശേരിയില്‍ മൂന്ന് പേരുടെ മരണത്തിനിടയാക്കി വാഹനാപകടക്കേസില്‍ സുഹൈല്‍ സജീവ് അടക്കമുള്ള പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. സുഹൈല്‍ അടക്കം നാലുപേരുടെയും ജാമ്യാപേക്ഷ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയാണ് തള്ളിയത്.

ജാമ്യാപേക്ഷയില്‍ ഇന്നലെ വാദം പൂര്‍ത്തിയായിരുന്നു. പ്രതികള്‍ക്കെതിരെ ഗൂഢാലോചന നടന്നെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. മൊഴി നല്‍കിയ പ്രിയാദിന് എങ്ങനെ പ്രാഥമിക മൊഴി നല്‍കാന്‍ കഴിയുമെന്നും മൊഴി നല്‍കാന്‍ അയാള്‍ സംഭവം കണ്ടതായി തെളിവുണ്ടോയെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ ചോദ്യം. പ്രതികള്‍ക്കെതിരെ നരഹത്യ ചുമത്താന്‍ എന്തു കുറ്റമാണ് ഉണ്ടായതെന്നും അമിതവേഗത്തിലായിരുന്നെന്നതിന് തെളിവുകളില്ലെന്നും പ്രതിഭാഗം പറഞ്ഞിരുന്നു.

മൂന്നുപേര്‍ സഞ്ചരിച്ചത് കൊണ്ടാണ് അപകടം വിളിച്ചു വരുത്തിയതെന്ന് പ്രതിഭാഗം വാദിച്ചിരുന്നു. എന്നാല്‍ അതുകൊണ്ടാണോ വാഹനം ഇടിച്ചതെന്ന് കോടതി തിരിച്ചു ചോദിച്ചു. നിയമലംഘനം നടത്തിയെന്ന് പ്രതിഭാഗം ഉന്നയിച്ചതോടെ അവര്‍ മരിച്ചുപോയില്ലേ, ഇനി നടപടി എടുക്കാന്‍ പറ്റുമോയെന്ന് കോടതി തിരിച്ചു ചോദിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെയാണ് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് വിഐപി റോഡില്‍ വാഹനാപകടമുണ്ടായത്. മദ്യലഹരിയില്‍ അമിതവേഗതയിലെത്തിയ മിനി കൂപ്പര്‍ കാറിടിച്ച് ഇയാസ്, ദേവിക, ഗോപിക എന്നിവരാണ് മരിച്ചത്.

Content Highlights:
The Angamaly Magistrate Court rejected the bail applications of Suhail Sajeev and three other accused in the Nedumbassery car accident case. All four suspects will remain in custody as the legal proceedings continue. The accident case has gathered significant public and media attention.

 

Latest