Connect with us

Ongoing News

'ബാഡ് ലക്ക്' ഒഴിവാക്കാൻ ബി സി സി ഐ; അഹമ്മദാബാദിൽ ടീം ഇന്ത്യ താമസിക്കുന്ന ഹോട്ടൽ മാറ്റി

നേരത്തെ അഹ്‌മദാബാദിൽ താമസിച്ച ഹോട്ടലിൽ വെച്ച് നടന്ന രണ്ട് പ്രധാന മത്സരങ്ങളിൽ ഇന്ത്യ പരാജയപ്പെട്ടതാണ് ഹോട്ടൽ മാറ്റാൻ ബി സി സി ഐയെ പ്രേരിപ്പിച്ചത്.

Published

|

Last Updated

അഹ്‌മദാബാദ് | മൂന്നാം ടി 20 ലോകകപ്പ് കിരീടം ലക്ഷ്യമിടുന്ന ഇന്ത്യ ഭാഗ്യപരീക്ഷണങ്ങളിലും വിട്ടുവീഴ്ചക്കില്ല. ഇസ്റാഈൽ – ന്യൂസിലൻഡ് ഫൈനൽ പോരാട്ടത്തിന് വേദിയാകുന്ന നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇത്തവണ ടീം ഇന്ത്യയുടെ ഹോട്ടൽ മാറ്റിയതടക്കമുള്ള വാർത്തകളാണ് പുറത്തുവരുന്നത്. നേരത്തെ അഹ്‌മദാബാദിൽ താമസിച്ച ഹോട്ടലിൽ വെച്ച് നടന്ന രണ്ട് പ്രധാന മത്സരങ്ങളിൽ (2023 ഏകദിന ലോകകപ്പ് ഫൈനൽ, ഈ വർഷത്തെ സൂപ്പർ 8ൽ ദക്ഷിണാഫ്രിക്കക്കെതിരെയുള്ള മത്സരം) ഇന്ത്യ പരാജയപ്പെട്ടതാണ് ഹോട്ടൽ മാറ്റാൻ ബി സി സി ഐയെ പ്രേരിപ്പിച്ചത്.

മുംബൈയിൽ നടന്ന സെമിഫൈനലിന് മുൻപ് ചന്ദ്രഗ്രഹണത്തിന്റെ ദോഷഫലങ്ങൾ ഒഴിവാക്കാൻ പരിശീലന സമയം 45 മിനിറ്റ് വൈകിപ്പിച്ചതും ടീം മാനേജ്‌മെന്റിന്റെ ജാഗ്രതയുടെ ഭാഗമായാണ് കാണുന്നത്. കൂടാതെ, സപ്പോർട്ട് സ്റ്റാഫിലെ പ്രമുഖ അംഗം എല്ലാ വേദികളിലും പ്രത്യേക പ്രാർത്ഥനകൾ നടത്തുന്നതായും റിപ്പോർട്ടുകളുണ്ട്. പിച്ചിന്റെ കാര്യത്തിലും ഇന്ത്യ അതീവ ശ്രദ്ധ പുലർത്തുന്നുണ്ട്. വാംഖഡെയിലെ ബാറ്റിംഗ് അനുകൂലമായ ചുവന്ന മണ്ണിലെ പ്രകടനം കണക്കിലെടുത്ത് ഫൈനലിനും ചുവന്ന മണ്ണ് ഉപയോഗിക്കാനാണ് സാധ്യത. നിലവിൽ അഹ്‌മദാബാദിലെ സ്റ്റേഡിയത്തിൽ ചുവന്ന മണ്ണും കറുത്ത മണ്ണും കലർന്ന സമ്മിശ്ര പിച്ച് തയ്യാറാക്കിയതായാണ് സൂചന.

ഫൈനൽ മത്സരത്തിന് കൊഴുപ്പേകാൻ വൻ കലാപരിപാടികളും ഐ സി സി ഒരുക്കിയിട്ടുണ്ട്. ഗ്രാമി അവാർഡ് ജേതാവായ റിക്കി മാർട്ടിൻ, ‘ദണ്ഡിയ ക്വീൻ’ ഫാൽഗുനി പഥക്, ഗായകൻ സുഖ്‌വീന്ദർ സിംഗ് എന്നിവർ ഒരു ലക്ഷത്തോളം വരുന്ന കാണികളെ ആവേശത്തിലാഴ്ത്തും. ആരാധകരുടെ തിരക്ക് പരിഗണിച്ച് മുംബൈയിൽ നിന്ന് അഹ്‌മദാബാദിലേക്ക് പടിഞ്ഞാറൻ റെയിൽവേ പ്രത്യേക ട്രെയിൻ സർവീസും പ്രഖ്യാപിച്ചിട്ടുണ്ട്.

Summary

Ahead of the T20 World Cup 2026 final, the Indian team management is taking extra precautions, including changing their hotel in Ahmedabad and adjusting practice timings to avoid “ill-effects” of a lunar eclipse. The final against New Zealand will feature a star-studded closing ceremony with performances by Ricky Martin and Falguni Pathak. To accommodate the massive fan following, Western Railway is running special trains from Mumbai to Ahmedabad for the title clash.

Latest