Connect with us

Kerala

വയനാട് മാനന്തവാടിയില്‍ കെ എസ് ആര്‍ ടി സി ബസും കാറും തമ്മില്‍ കൂട്ടിയിടിച്ചു; രണ്ടുപേര്‍ മരിച്ചു

കോഴിക്കോട് കോടഞ്ചേരി സ്വദേശി രഞ്ജു മാത്യു ആണ് മരിച്ചവരിലൊരാള്‍. മറ്റേയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു.

Published

|

Last Updated

വയനാട് | മാനന്തവാടിയില്‍ കെ എസ് ആര്‍ ടി സി ബസും കാറും തമ്മില്‍ കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. കോഴിക്കോട് കോടഞ്ചേരി സ്വദേശി രഞ്ജു മാത്യു ആണ് മരിച്ചവരിലൊരാള്‍. മറ്റേയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കോഴിക്കോട്-മാനന്തവാടി റൂട്ടിലോടുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. കാറിലുണ്ടായിരുന്നവരാണ് മരണപ്പെട്ടത്. അപകടത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നു.

നാട്ടുകാരും പോലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. അപകടം സംഭവിച്ചത് എങ്ങനെയാണെന്ന കാര്യം വ്യക്തമായിട്ടില്ല.