Kerala
ബൈക്കപകടത്തില്‍ പരുക്കേറ്റ യുവാവ് മരിച്ചു
കണ്ണൂര്‍ മാങ്ങാട്ടിടം ശങ്കരനെല്ലൂര്‍ കുടുക്കി മെട്ടയിലെ ചാത്തോത്ത് വീട്ടില്‍ സായന്ത് (24) ആണ് മരിച്ചത്.
കൂത്തുപറമ്പ് | കണ്ണൂര്‍ വണ്ണാന്റെ മെട്ടയില്‍ ബൈക്കപകടത്തില്‍ പരുക്കേറ്റ യുവാവ് മരിച്ചു. മാങ്ങാട്ടിടം ശങ്കരനെല്ലൂര്‍ കുടുക്കി മെട്ടയിലെ ചാത്തോത്ത് വീട്ടില്‍ സായന്ത് (24) ആണ് മരിച്ചത്. ചാമ്പാട് കൂര്‍മ്പക്കാവ് താലപ്പൊലി മഹോത്സവത്തില്‍ പങ്കെടുത്ത് മടങ്ങവേ ശനിയാഴ്ച അര്‍ധരാത്രി വണ്ണാന്റെ മെട്ടയില്‍ വെച്ച് ബൈക്ക്, കോള്‍ ടാക്സിയില്‍ ഇടിച്ച് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ സായന്തിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.
കെ പി രാമചന്ദ്രന്‍-ഷീജ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: സ്നേഹ, ശ്വേത (മാങ്ങാട്ടിടം പഞ്ചായത്ത് മുന്‍ അംഗം) എന്നിവര്‍ സഹോദരങ്ങളാണ്.
---- facebook comment plugin here -----


