Connect with us

Kerala

മന്ത്രി ഗണേഷ് കുമാര്‍ രാജിവെക്കണം; സെക്രട്ടേറിയറ്റിലേക്ക് ഡി സി സി മാര്‍ച്ച്

ഗണേഷ് കുമാറിനെ മോശം സാഹചര്യത്തില്‍ കണ്ടുവെന്ന് ഭാര്യ ബിന്ദു മേനോന്‍ ആരോപണമുന്നയിച്ചതിന് പിന്നാലെയാണ് മാര്‍ച്ച് സംഘടിപ്പിച്ചത്.

Published

|

Last Updated

തിരുവനന്തപുരം | ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് തിരുവനന്തപുരം ഡി സി സിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തി. ഗണേഷ് കുമാറിനെ മോശം സാഹചര്യത്തില്‍ കണ്ടുവെന്ന് ഭാര്യ ബിന്ദു മേനോന്‍ ആരോപണമുന്നയിച്ചതിന് പിന്നാലെയാണ് മാര്‍ച്ച് സംഘടിപ്പിച്ചത്.

വനിതാ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിലേക്ക് കയറാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് കൂടുതല്‍ വനിതാ പോലീസ് സ്ഥലത്തെത്തി.

വാളകത്തെ വീട്ടില്‍ പോയപ്പോഴാണ് മന്ത്രിയെ മോശം സാഹചര്യത്തില്‍ കണ്ടതെന്നും ഇതിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയെന്നുമായിരുന്നു ബിന്ദു മേനോന്‍ പറഞ്ഞത്. മന്ത്രിയുടെ സ്റ്റാഫ് കൈയേറ്റം ചെയ്തെന്നും പോലീസിനെ വിളിച്ചെങ്കിലും സഹായത്തിനെത്തിയില്ലെന്നും അവര്‍ പറഞ്ഞു. എന്നാല്‍, തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടിയുള്ള ആരോപണമാണിതെന്നാണ് ഗണേഷ് കുമാറിന്റെ പ്രതികരണം.