Connect with us

Kerala

സര്‍ക്കാര്‍ ആശുപത്രി ഡോക്ടര്‍മാര്‍ ഇനി ഉച്ചക്ക് രണ്ടുവരെ ജോലി ചെയ്യണം; ഒ പി സമയം നീട്ടി

രാവിലെ എട്ട് മുതല്‍ ഉച്ചക്ക് രണ്ട് വരെയായി ഒ പി സമയം ദീര്‍ഘിപ്പിച്ചു. ഒ പി സമയം കൂട്ടിയതിനെതിരെ കെ ജി എം ഒ എ.

Published

|

Last Updated

തിരുവനന്തപുരം | സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ ഇനി ഉച്ചക്ക് ഒരുമണി വരെ ജോലി ചെയ്താല്‍ പോര. രാവിലെ എട്ട് മുതല്‍ ഉച്ചക്ക് രണ്ട് വരെയായി ഒ പി സമയം ദീര്‍ഘിപ്പിച്ചു.

ആശുപത്രി സൂപ്രണ്ടുമാരുടെ ജോലി സമയവും കൂട്ടി. രാവിലെ എട്ട് മുതല്‍ വൈകിട്ട് മൂന്ന് വരെയായാണ് നീട്ടിയത്. ഡെപ്യൂട്ടി സൂപ്രണ്ടുമാരുടെ ജോലി സമയം രാവിലെ പത്ത് മുതല്‍ വൈകിട്ട് അഞ്ച് വരെയായും പുനഃക്രമീകരിച്ചു.

ഒ പി സമയം കൂട്ടിയതിനെതിരെ കേരള ഗവ. മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ (കെ ജി എം ഒ എ) രംഗത്തെത്തി. നടപടി അംഗീകരിക്കാനാകില്ലെന്നും നിലവിലുള്ള ഡോക്ടര്‍മാരുടെ ഒ പി സമയം കൂട്ടുകയല്ല, പുതിയ തസ്തികകള്‍ സൃഷ്ടിക്കുകയാണ് വേണ്ടതെന്നും കെ ജി എം ഒ എ പറഞ്ഞു. ഉത്തരവ് പിന്‍വലിച്ചില്ലെങ്കില്‍ സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്നും സംഘടന വ്യക്തമാക്കി.

 

---- facebook comment plugin here -----

Latest