Connect with us

Kerala

വാഹനാപകടം; സൗണ്ട്‌സ് ഉടമ മരിച്ചു

റാന്നി അങ്ങാടി ഷാലിമാര്‍ സൗണ്ട്‌സ് ഉടമ വടക്കേമുറിയില്‍ വി പി സോമശേഖരന്‍ നായര്‍ (74) ആണ് മരിച്ചത്. സോമശേഖരന്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ എതിരെ വന്ന കാര്‍ ഇടിക്കുകയായിരുന്നു

Published

|

Last Updated

റാന്നി | പത്തനംതിട്ട പുനലൂര്‍- മൂവാറ്റുപുഴ പാതയില്‍ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരന്‍ മരിച്ചു. റാന്നി അങ്ങാടി ഷാലിമാര്‍ സൗണ്ട്‌സ് ഉടമ വടക്കേമുറിയില്‍ വി പി സോമശേഖരന്‍ നായര്‍ (74) ആണ് മരിച്ചത്.

വലിയപറമ്പില്‍ പടിക്കും മിനര്‍വ പടിക്കും മധ്യേ ഇന്ന് ഉച്ചക്ക് രണ്ടോടെയാണ് അപകടമുണ്ടായത്. സോമശേഖരന്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ എതിരെ വന്ന കാര്‍ ഇടിക്കുകയായിരുന്നു.

ആനന്ദകുമാരിയാണ് സോമശേഖരന്‍ നായരുടെ ഭാര്യ. റാന്നി പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

 

---- facebook comment plugin here -----

Latest