Connect with us

Kerala

'ഏറ്റവും ടോപ്പിലുള്ള ആളാണെന്നും പറഞ്ഞ് കപ്പും പിടിച്ചിരിക്കുന്നയാളാണ് '; മന്ത്രി ഗണേഷ് കുമാറുമായി ബന്ധപ്പെട്ട വിവാദത്തില്‍ മുഖ്യമന്ത്രിക്കെതിരെ വി ഡി സതീശന്‍

മന്ത്രിയുടെ ഭാര്യയ്ക്ക് കിട്ടാത്ത നീതി കേരളത്തിലെ വേറെ എതു സ്ത്രീയ്ക്കാണ് കിട്ടാന്‍ പോകുന്നതെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.

Published

|

Last Updated

കോഴിക്കോട്  | മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ ഭാര്യ പോലീസിനെതിരെ ഉന്നയിച്ച ആരോപണത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഗണേഷിന്റെ ഭാര്യ അറിയിച്ചത് അനുസരിച്ച് സ്ഥലത്തെത്തിയ പോലീസ് അവരെ കാണാനോ വിഷയം എന്തെന്ന് അന്വേഷിക്കാനോ തയ്യാറാകാതെ തിരിച്ചു പോകുകയായിരുന്നു. മന്ത്രിയുടെ ഭാര്യയ്ക്ക് കിട്ടാത്ത നീതി കേരളത്തിലെ വേറെ എതു സ്ത്രീയ്ക്കാണ് കിട്ടാന്‍ പോകുന്നതെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.

ഇക്കാര്യത്തില്‍ മുഖ്യമന്ത്രി മറുപടി പറയണം.മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് മന്ത്രിയുടെ ഭാര്യയെ ആക്രമിച്ചു. മുറിയില്‍ അടച്ചുപൂട്ടിയിട്ട് മൊബൈല്‍ തട്ടിപ്പറിക്കാന്‍ ശ്രമിച്ചു. സ്ഥലത്തെത്തിയ പോലീസ് എന്താണ് സംഭവിച്ചതെന്നോ, പരുക്കു പറ്റിയിട്ടുണ്ടോ എന്നൊന്നും അന്വേഷിക്കാതെ തിരിച്ചു പോയി. . .ഇക്കാര്യത്തില്‍ മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളോട് മറുപടി പറയണം. എല്ലാക്കാര്യത്തിലെയും പോലെ മൗനം തുടരാന്‍ ഈ കാര്യത്തില്‍ പറ്റില്ല. കാരണം സ്ത്രീ സുരക്ഷയുടെ ഏറ്റവും ടോപ്പിലുള്ള ആളാണെന്നും പറഞ്ഞ് കപ്പും പിടിച്ച് ഇരിക്കുന്ന ആളാണ്. അതെല്ലാം പി ആര്‍ ആയിരുന്നു, പ്രചാരണം ആയിരുന്നു എന്ന് തെളിഞ്ഞെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. മന്ത്രിയുടെ ഭാര്യ പരാതി പറഞ്ഞാല്‍ അത് യുഡിഎഫ് പറഞ്ഞതാകുന്നതെങ്ങനെയാണെന്നും വിഡി സതീശന്‍ ചോദിച്ചു

 

---- facebook comment plugin here -----

Latest