Connect with us

Kerala

അമ്മക്കൊപ്പം സ്‌കൂട്ടറില്‍ പോകവെ അപകടത്തില്‍പ്പെട്ട അഞ്ചു വയസുകാരി മരിച്ചു

ഗുരുതരമായി പരുക്കേറ്റ ഇലാന കണ്ണൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു

Published

|

Last Updated

കണ്ണൂര്‍  | നടുവനാട് വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ചു വയസ്സുകാരി മരിച്ചു. തലച്ചങ്ങാട് ശിവ സൂര്യയില്‍ പി രാജേഷിന്റെ മകള്‍ ഇലാന ആണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെയായിരുന്നു അപകടം. അമ്മ റിജിഷാക്കും മൂത്ത സഹോദരി സൂര്യക്കുമൊപ്പം സ്‌കൂട്ടറില്‍ പോകവെയാണ് അപകടം. സ്‌കൂട്ടര്‍ ഓട്ടോറിക്ഷയില്‍ ഇടിച്ചു മൂന്ന് പേരും തെറിച്ചു വീഴുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇലാന കണ്ണൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണം

നടുവനാട് എല്‍പി സ്‌കൂളില്‍ പഠിക്കുന്ന മക്കളെ സ്‌കൂളില്‍ കൊണ്ടു വിടാന്‍ പോകുന്നതിനിടെയായിരുന്നു അപകടം. നടുവനാട് എല്‍പി സ്‌കൂളില്‍ പ്രീ പ്രൈമറി വിദ്യാര്‍ഥിനിയായിരുന്നു ഇലാന.

 

---- facebook comment plugin here -----

Latest