Connect with us

Uae

യുഎഇയില്‍ കുടുങ്ങിയ യൂറോപ്യന്‍ പൗരന്മാരെ നാട്ടിലെത്തിച്ച് ഡോ. ഷംഷീര്‍ വയലിലിന്റെ റെസ്‌പോണ്‍സ് പ്ലസ് ഹോള്‍ഡിംഗ്

മുതിര്‍ന്ന പൗരന്മാര്‍, കൊച്ചു കുട്ടികളുള്ള കുടുംബങ്ങള്‍, പ്രത്യേക വൈദ്യസഹായം ആവശ്യമുള്ളവര്‍ എന്നിവരടങ്ങുന്ന സംഘത്തെയാണ് മുന്‍ഗണനാടിസ്ഥാനത്തില്‍ നാട്ടിലെത്തിച്ചത്

Published

|

Last Updated

അബുദാബി |  വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടതിനെത്തുടര്‍ന്ന് യുഎഇയില്‍ കുടുങ്ങിപ്പോയ ഇറ്റാലിയന്‍ പൗരന്മാരടക്കമുള്ള യൂറോപ്യന്‍ സംഘത്തെ സുരക്ഷിതമായി നാട്ടിലെത്തിച്ച് ഡോ. ഷംഷീര്‍ വയലിലിന്റെ ഉടമസ്ഥതയിലുള്ള റെസ്‌പോണ്‍സ് പ്ലസ് ഹോള്‍ഡിംഗ് (ആര്‍പിഎം). ആര്‍പിഎമ്മിന്റെ ഉപകമ്പനികളായ ഐകാറ്റ് റെസ്‌പോണ്‍സ് പ്ലസ്, പ്രൊമിത്യൂസ് മെഡിക്കല്‍ ഇന്റര്‍നാഷണല്‍ എന്നിവയുടെ സഹകരണത്തോടെയായിരുന്നു ഈ ജീവകാരുണ്യ ദൗത്യം.

മിഡില്‍ ഈസ്റ്റിലെ പ്രമുഖ ആരോഗ്യ സേവന ശൃംഖലയായ ബുര്‍ജീല്‍ ഹോള്‍ഡിംഗ്‌സ് ചെയര്‍മാനും ആര്‍പിഎം സ്ഥാപകനും ബോര്‍ഡ് അംഗവുമായ ഡോ. ഷംഷീര്‍ വയലിലിന്റെ നേതൃത്വത്തിലാണ് ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയത്. ഷാര്‍ജയില്‍ നിന്ന് ഇറ്റലിയിലെ ബെര്‍ഗാമോയിലേക്കായിരുന്നു പ്രത്യേക വിമാനം. മുതിര്‍ന്ന പൗരന്മാര്‍, കൊച്ചു കുട്ടികളുള്ള കുടുംബങ്ങള്‍, പ്രത്യേക വൈദ്യസഹായം ആവശ്യമുള്ളവര്‍ എന്നിവരടങ്ങുന്ന സംഘത്തെയാണ് മുന്‍ഗണനാടിസ്ഥാനത്തില്‍ നാട്ടിലെത്തിച്ചത്. യാത്രയിലുടനീളം വിദഗ്ധ മെഡിക്കല്‍ സംഘത്തിന്റെ മേല്‍നോട്ടവും ഉറപ്പാക്കിയിരുന്നു.

യുഎഇയിലെ ഇറ്റാലിയന്‍ അംബാസഡര്‍ ലോറെന്‍സോ ഫനാര ഈ ദൗത്യത്തിന് നേതൃത്വം നല്‍കിയ ആര്‍പിഎം ഗ്രൂപ്പിനും ഡോ. ഷംഷീര്‍ വയലിലിനും പ്രത്യേക നന്ദി രേഖപ്പെടുത്തി. വിമാന സര്‍വീസുകള്‍ മുടങ്ങിയ സാഹചര്യത്തില്‍ വിനോദസഞ്ചാരികളടക്കമുള്ള ഇറ്റാലിയന്‍ പൗരന്മാര്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ ആര്‍പിഎം നല്‍കിയ മികച്ച സഹായം മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു.

ഏതൊരു വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിലും അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്രിട്ടിക്കല്‍ കെയര്‍ സേവനങ്ങള്‍ നല്‍കാന്‍ ആര്‍പിഎം സജ്ജമാണെന്ന് സിഇഒ ഡോ. രോഹില്‍ രാഘവന്‍ പറഞ്ഞു. വിമാന സര്‍വീസുകള്‍ തടസപ്പെട്ടതിനെ തുടര്‍ന്ന് കുടുങ്ങിയവരെ സ്വദേശത്തെത്തിക്കാനും മറ്റു രാജ്യങ്ങളിലുള്ള യുഎഇ സ്വദേശികളെ നാട്ടിലെത്തിക്കാനും അധികൃതരുമായി ചേര്‍ന്ന് സജീവമായി പ്രവര്‍ത്തിക്കുകായാണ് ആര്‍പിഎം. യുഎഇയിലെ ഏറ്റവും വലിയ ഓണ്‍സൈറ്റ് ഹെല്‍ത്ത് കെയര്‍ സേവന ദാതാക്കളായ ആര്‍പിഎം, നിലവില്‍ മിഡില്‍ ഈസ്റ്റ്, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളില്‍ സാന്നിധ്യം ശക്തമാക്കി വരികയാണ്.

 

---- facebook comment plugin here -----

Latest