Connect with us

Kozhikode

ചരമം: ശംസുല്‍ ഉലമ ഇ കെ അബൂബക്കര്‍ മുസ്ലിയാരുടെ സഹോദരി ആയിഷ ഹജ്ജുമ്മ

മയ്യിത്ത് നിസ്‌കാരത്തിന് പറമ്പില്‍ മഹല്ല് ജുമുഅത്ത് പള്ളിയില്‍ കാന്തപുരം എ പിഅബൂബക്കര്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കി

Published

|

Last Updated

കോഴിക്കോട്  | ശൈഖുനാ ശംസുല്‍ ഉലമ ഇ കെ അബൂബക്കര്‍ മുസ്ലിയാര്‍ ശൈഖുനാ ഇ കെ ഹസന്‍ മുസ്ലിയാര്‍ തുടങ്ങിയവരുടെ സഹോദരി ആയിഷ ഹജ്ജുമ്മ(94) നിര്യാതയായി. ഭര്‍ത്താവ് : വേങ്ങേരി കൈതവളപ്പില്‍ പരേതനായ ഉമ്മര്‍.

പറമ്പില്‍ കടവ് എഴുത്തച്ഛന്‍ കണ്ടി തറവാട്ടില്‍ ഇ കെ കോയട്ടി മുസ്ലിയാരുടെയും ബീകുട്ടി ഉമ്മയുടെയും മകളാണ്. മക്കള്‍ : സുലൈമാന്‍, മുഹമ്മദ് ,അബ്ദുല്‍ റസാഖ്, പരേതരായ ഇ കെ അബ്ദുല്ല, സൈനബ
മരുമക്കള്‍ : അബ്ദുസമദ് സി, ജമീല ടി, സെലീന പി, ഷെറീന കെപി, സൈറാബാനു ടി.

സഹോദരങ്ങള്‍: ശംസുല്‍ ഉലമ ഇ.കെ. അബൂബക്കര്‍ മുസ്ലിയാര്‍ ,ഇ കെ ഉമ്മര്‍ മുസ്ലിയാര്‍ ,ഇ കെ ഉസ്മാന്‍ മുസ്ലിയാര്‍ , ഇ കെ അലി മുസ്ലിയാര്‍,ഇ കെ ഹസ്സന്‍ മുസ്ലിയാര്‍, ഇകെ അഹമ്മദ് മുസ്ലിയാര്‍, ഇകെ അബ്ദുല്ല മുസ്ലിയാര്‍, ആമിന കാരുകുളങ്ങര.

മയ്യിത്ത് നിസ്‌കാരത്തിന് പറമ്പില്‍ മഹല്ല് ജുമുഅത്ത് പള്ളിയില്‍ കാന്തപുരം എ പിഅബൂബക്കര്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കി. മുക്കം ഉമര്‍ ഫൈസി, ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ചുള്ളിക്കോട് ഹുസൈന്‍ സഖാഫി, കെ കെഅബ്ദുറഹ്മാന്‍ മുസ്ലിയാര്‍ കൊട്ടപ്പുറം , അബ്ദുല്ലത്തീഫ് മുസ്ലിയാര്‍ കൈനിക്കര അബൂബക്കര്‍ ദാരിമി ഒളവണ്ണ, പങ്കെടുത്തു

 

Latest