Articles
വിട, ആധുനികതയുടെ ചരിത്ര ഗുരുവിന്
ഇന്ത്യന്‍ ചരിത്രപഠന രംഗത്ത് മതേതര ചിന്തയുടെ ഉറച്ച ശബ്ദമായിരുന്നു കെ എന്‍ പണിക്കര്‍. മതേതരത്വത്തിന്റെ സംരക്ഷണത്തിനും ശാസ്ത്രീയവും വിമര്‍ശനാത്മകവുമായ ചരിത്രരചനക്കും അദ്ദേഹം നല്‍കിയ സംഭാവനകള്‍ ഇന്ത്യന്‍ അക്കാദമിക് ലോകത്തും പൊതുസമൂഹത്തിലും ആഴത്തില്‍ സ്വാധീനം ചെലുത്തിയവയാണ്. ചരിത്രത്തെ വര്‍ഗീയ ഫാസിസ്റ്റു രാഷ്ട്രീയത്തിനു വേണ്ടി ഉപയോഗപ്പെടുത്താനുള്ള കുത്സിത ശ്രമങ്ങള്‍ക്കെതിരെ ജീവിതകാലം മുഴുവന്‍ അദ്ദേഹം പോരാടുകയുണ്ടായി.
ഇന്ത്യന്‍ ഇതിഹാസ പാരമ്പര്യത്തെ കുറിച്ച് കോഴിക്കോട് സര്‍വകലാശാലയില്‍ ഗവേഷണ വിദ്യാര്‍ഥിയായിരുന്ന കാലത്താണ് കെ എന്‍ പണിക്കരെ ആദ്യമായി കാണുന്നത്. ഇന്ത്യന്‍ ഭരണകൂടം ഇതിഹാസ പാരമ്പര്യത്തെ എങ്ങനെയൊക്കെയാണ് ഉപയോഗപ്പെടുത്തുന്നത് എന്ന വിഷയത്തെ കുറിച്ചായിരുന്നു എനിക്കറിയേണ്ടിയിരുന്നത്. എന്റെ ചോദ്യത്തിനദ്ദേഹം നല്‍കിയ ദീര്‍ഘമായ മറുപടി ഗവേഷണ വിഷയത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ച് കൃത്യമായ ദിശാബോധം നല്‍കുന്നതായിരുന്നു. അന്ന് തുടങ്ങിയതാണ് പണിക്കര്‍ സാറുമായുള്ള ആത്മബന്ധം. എന്റെ പി എച്ച് ഡി തീസിസ് പുസ്തകമായി പ്രസിദ്ധീകരിക്കണമെന്ന് ആദ്യമെന്നോട് പറഞ്ഞ ഒരാള്‍ അദ്ദേഹമാണ്. പുസ്തകം മലയാളത്തില്‍ മാത്രം പോരാ, ഇംഗ്ലീഷിലും വേണമെന്ന് പറയുകയും അവ രണ്ടിനും ഇംഗ്ലീഷിലും മലയാളത്തിലും അവതാരിക എഴുതിത്തരികയും ചെയ്തു. ഫാസിസത്തെ ചെറുക്കാനുള്ള അനേകം മാര്‍ഗങ്ങളിലൊന്ന് ഇതിഹാസങ്ങളുടെ ബഹുസ്വരത ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് സംഘ്പരിവാര്‍ ഉയര്‍ത്തുന്ന ഏകസ്വര വാദത്തെ ചെറുക്കുക എന്നതാണ് എന്നദ്ദേഹം ഉറച്ചു വിശ്വസിച്ചു.
മതേതരത്വം നേരിടുന്ന വെല്ലുവിളികളെ എങ്ങനെ നേരിടാമെന്നതായിരുന്നു എക്കാലത്തും അദ്ദേഹത്തിന്റെ ആലോചന. മറ്റൊരര്‍ഥത്തില്‍, ഇന്ത്യന്‍ ചരിത്രപഠന രംഗത്ത് മതേതര ചിന്തയുടെ ഉറച്ച ശബ്ദമായിരുന്നു കെ എന്‍ പണിക്കര്‍. മതേതരത്വത്തിന്റെ സംരക്ഷണത്തിനും ശാസ്ത്രീയവും വിമര്‍ശനാത്മകവുമായ ചരിത്രരചനക്കും അദ്ദേഹം നല്‍കിയ സംഭാവനകള്‍ ഇന്ത്യന്‍ അക്കാദമിക് ലോകത്തും പൊതുസമൂഹത്തിലും ആഴത്തില്‍ സ്വാധീനം ചെലുത്തിയവയാണ്. ചരിത്രത്തെ വര്‍ഗീയ ഫാസിസ്റ്റു രാഷ്ട്രീയത്തിനു വേണ്ടി ഉപയോഗപ്പെടുത്താനുള്ള കുത്സിത ശ്രമങ്ങള്‍ക്കെതിരെ ജീവിതകാലം മുഴുവന്‍ അദ്ദേഹം പോരാടുകയുണ്ടായി.
ഇന്ത്യന്‍ സമൂഹത്തിന്റെ സാമൂഹിക- സാംസ്‌കാരിക ഘടനയെ ആഴത്തില്‍ പഠിക്കുകയും അതിന്റെ ചരിത്രപരമായ രൂപവത്കരണത്തെ വിശദീകരിക്കുകയും ചെയ്തതാണ് അദ്ദേഹത്തിന്റെ ഗവേഷണ പഠനങ്ങളുടെ എടുത്തു പറയേണ്ട സവിശേഷത. ചരിത്രം രാജാക്കന്മാ രുടെയും ഭരണകൂടങ്ങളുടെയും കഥകളായി മാത്രം കാണാതെ സാധാരണ ജനങ്ങളുടെ അനുഭവങ്ങളുടെയും സാമൂഹിക മാറ്റങ്ങളുടെയും അടിസ്ഥാനത്തില്‍ മനസ്സിലാക്കേണ്ടതാണെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു.
ചരിത്രത്തെ ശാസ്ത്രീയ രീതിയില്‍ സമീപിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം നിരന്തരം ഊന്നിപ്പറഞ്ഞിരുന്നു. രേഖകളും തെളിവുകളും അടിസ്ഥാനമാക്കിയുള്ള വിമര്‍ശനാത്മക പഠനമാണ് യഥാര്‍ഥ ചരിത്രരചനയെന്ന് അദ്ദേഹം വിശ്വസിച്ചു. ഇന്ത്യയുടെ ബഹുസ്വര സാംസ്‌കാരിക പാരമ്പര്യം മനസ്സിലാക്കുന്നതിനും മതേതരത്വത്തെ ശക്തിപ്പെടുത്തുന്നതിനും ഈ രീതിയിലുള്ള ചരിത്രപഠനം നിര്‍ബന്ധമാണെന്നദ്ദേഹം നിരന്തരം ചൂണ്ടിക്കാട്ടി.
ഇന്ത്യന്‍ ചരിത്രത്തെ മതപരമായ വിഭജനങ്ങളുടെ അടിസ്ഥാനത്തില്‍ വ്യാഖ്യാനിക്കാന്‍ ശ്രമിക്കുന്ന ഇന്ത്യന്‍ ഭരണകൂട സമീപനങ്ങളെ അദ്ദേഹം എന്നും നിശിതമായി വിമര്‍ശിച്ചു. ചരിത്രത്തെ സാമുദായിക രാഷ്ട്രീയത്തിന്റെ ഉപകരണമായി ഉപയോഗിക്കുന്നത് ജനാധിപത്യത്തിനും സാമൂഹിക ഐക്യത്തിനും അപകടകരമാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇന്ത്യയുടെ സാമൂഹിക ചരിത്രം മതങ്ങളുടെ സഹവര്‍ത്തിത്വത്താലും സാംസ്‌കാരിക ഇടപെടലുകളാലും രൂപപ്പെട്ടതാണെന്നായിരുന്നു അദ്ദേഹത്തിന്റെ ഉറച്ച നിലപാട്.
മലബാര്‍ മേഖലയിലെ കര്‍ഷക പ്രക്ഷോഭങ്ങളും സാമൂഹിക ചലനങ്ങളും സംബന്ധിച്ച അദ്ദേഹത്തിന്റെ ഗവേഷണങ്ങള്‍ ഇന്ത്യന്‍ ചരിത്ര പഠനത്തില്‍ വലിയ സ്വാധീനം ചെലുത്തിയവയാണ്. കോളനിവാഴ്ചയുടെ കാലത്ത് രൂപപ്പെട്ട സാമൂഹിക- സാംസ്‌കാരിക സംഘര്‍ഷങ്ങളെ അദ്ദേഹം ആഴത്തില്‍ വിശകലനം ചെയ്തു. ഈ പഠനങ്ങള്‍ ചരിത്രത്തെ സാമ്പത്തിക, സാമൂഹിക, സാംസ്‌കാരിക ഘടകങ്ങളുടെ സംയോജനമായി കാണേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതായിരുന്നു.
അദ്ദേഹത്തിന്റെ നിരവധി ഗ്രന്ഥങ്ങള്‍ ഇന്ത്യന്‍ മതേതര ചിന്തയുടെ ബൗദ്ധിക അടിത്തറ ശക്തിപ്പെടുത്തിയവയാണ്. ‘അഴമശിേെ ഘീൃറ മിറ ടമേലേ: ഞലഹശഴശീി മിറ ജലമമെി േഡുൃശശെിഴ െശി ങമഹമയമൃ’ എന്ന കൃതി മലബാര്‍ പ്രദേശത്തെ കര്‍ഷക പ്രക്ഷോഭങ്ങളുടെ ചരിത്രപരമായ പശ്ചാത്തലം പരിശോധിക്കുന്ന ഒരു സുപ്രധാന പഠനമായി വിലയിരുത്തപ്പെടുന്നു. കോളനിവാഴ്ചയും സാമൂഹിക ചലനങ്ങളും തമ്മിലുള്ള ബന്ധം ഈ ഗ്രന്ഥം വിശദമായി അവതരിപ്പിക്കുന്നുണ്ട് .
അതുപോലെ ‘ഈഹൗേൃല മിറ ഇീിരെശീൗിലെ ൈശി ങീറലൃി കിറശമ’, ‘ഈഹൗേൃല, കറലീഹീഴ്യ മിറ ഒലഴലാീി്യ കിലേഹഹലരൗേമഹ െമിറ ടീരശമഹ ഇീിരെശീൗിലെ ൈശി ഇീഹീിശമഹ കിറശമ’ എന്നീ കൃതികള്‍ കൊളോണിയല്‍ കാലഘട്ടത്തിലെ ബൗദ്ധിക- സാംസ്‌കാരിക മാറ്റങ്ങളെ വിശദമായി പരിശോധിക്കുന്നവയാണ്. ഇന്ത്യന്‍ സമൂഹത്തില്‍ ആശയങ്ങളും സംസ്‌കാരവും അധികാര ഘടനകളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വിശകലനങ്ങള്‍ ചരിത്രപഠനത്തില്‍ പുതുവഴി വെട്ടിത്തുറന്നവയാണ്.
മതവിഭജന രാഷ്ട്രീയത്തെ വിമര്‍ശനാത്മകമായി പരിശോധിക്കുന്ന ‘അ ഇീിരലൃിലറ കിറശമി’ െഏൗശറല ീേ ഇീാാൗിമഹശാെ’ എന്ന പുസ്തകവും അദ്ദേഹത്തിന്റെ പ്രധാന കൃതികളിലൊന്നാണ്. ഈ ഗ്രന്ഥത്തില്‍ ഇന്ത്യയിലെ സാമുദായികതയുടെ ചരിത്രപരമായ വേരുകളും അതിന്റെ സാമൂഹിക- രാഷ്ട്രീയ പ്രതിഫലനങ്ങളും അദ്ദേഹം വിശദീകരിക്കുന്നു. മതവിഭജന രാഷ്ട്രീയം സമൂഹത്തില്‍ വിതയ്ക്കുന്ന വിഭജനങ്ങളെക്കുറിച്ച് അദ്ദേഹം വ്യക്തമായ മുന്നറിയിപ്പ് നല്‍കി.
അക്കാദമിക് ലോകത്തിനപ്പുറം പൊതുസമൂഹത്തിലും അദ്ദേഹം സജീവമായി ഇടപെട്ടിരുന്നു. വിദ്യാഭ്യാസം, സംസ്‌കാരം, മതേതരത്വം, ജനാധിപത്യം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അദ്ദേഹം പത്രങ്ങളിലും പൊതുവേദികളിലും നിരന്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി. ചരിത്ര പാഠപുസ്തകങ്ങളെ സാമുദായിക കാഴ്ചപ്പാടുകളില്‍ നിന്ന് മാറ്റാനുള്ള ശ്രമങ്ങള്‍ക്കെതിരെ അദ്ദേഹം ശക്തമായി പ്രതികരിച്ചു.
കേരള ഹിസ്റ്ററി കോണ്‍ഗ്രസ്സിന്റെ സ്ഥാപക പ്രസിഡന്റായി പ്രവര്‍ത്തിച്ച അദ്ദേഹം, കേരളത്തിലെ ചരിത്ര ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തമായ അടിത്തറ ഒരുക്കിയിട്ടുണ്ട്. കേരളത്തില്‍ ചരിത്ര പഠനത്തെ ജനകീയമാക്കുകയും പുതിയ ഗവേഷകരെ വളര്‍ത്തുകയും ചെയ്യുന്നതില്‍ ഈ സംഘടനയുടെ പ്രധാന പങ്ക് എടുത്തുപറയേണ്ടതാണ്.
അധ്യാപകനെന്ന നിലയില്‍ നിരവധി തലമുറകളിലെ വിദ്യാര്‍ഥികളെ സ്വാധീനിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്ത മഹാഗുരുവാണദ്ദേഹം. ചരിത്രത്തെ വിമര്‍ശനാത്മകമായി വായിക്കാനും സമൂഹത്തിന്റെ ആഴത്തിലുള്ള ഘടനകളെ മനസ്സിലാക്കാനും അദ്ദേഹം വിദ്യാര്‍ഥികളെ പ്രചോദിപ്പിച്ചു. അദ്ദേഹത്തിന്റെ ക്ലാസ്സുകള്‍ അറിവ് കൈമാറുന്നതിനേക്കാള്‍ ചിന്തയെ ഉണര്‍ത്തുന്നവയായിരുന്നു എന്ന് പറയാറുണ്ട്. ഒരു പൊതുബുദ്ധിജീവി എന്ന നിലയില്‍ ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മതേതരത്വവും ബഹുസ്വരതയും സംരക്ഷി ക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം നിരന്തരം ഓര്‍മിപ്പിച്ചു. ചരിത്രകാരന്റെ ഉത്തരവാദിത്വം സത്യാന്വേഷണത്തോടൊപ്പം സമൂഹത്തിന്റെ ബൗദ്ധിക ബോധം വളര്‍ത്തുന്നതുമാണെന്ന് അദ്ദേഹം വിശ്വസിച്ചു.
അദ്ദേഹത്തിന്റെ നിര്യാണം ഇന്ത്യന്‍ ചരിത്ര പഠനരംഗത്തിന് വലിയ നഷ്ടമാണെങ്കിലും അദ്ദേഹത്തിന്റെ ചിന്തകളും ഗ്രന്ഥങ്ങളും പുതിയ തലമുറകളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കും. മതേതര ചരിത്ര രചനയുടെ ശക്തമായ പാരമ്പര്യം ഇന്ത്യയില്‍ നിലനിര്‍ത്തുന്നതില്‍ അദ്ദേഹത്തിന്റെ സംഭാവനകള്‍ എന്നും സ്മരിക്കപ്പെടും.
ഇന്ത്യന്‍ മതേതരത്വത്തിനും ശാസ്ത്രീയ ചരിത്രപഠനത്തിനും വേണ്ടി തന്റെ ജീവിതം സമര്‍പ്പിച്ച ചരിത്രകാരനെന്ന നിലയില്‍ കെ എന്‍ പണിക്കര്‍ ഇന്ത്യന്‍ ബൗദ്ധിക ലോകത്ത് എന്നും ഓര്‍മിക്കപ്പെടും. അദ്ദേഹത്തിന്റെ ചിന്തകളും ബൗദ്ധിക ഇടപെടലുകളും ഇന്ത്യയുടെ ജനാധിപത്യവും ബഹുസ്വരതയും സംരക്ഷിക്കുന്ന പോരാട്ടങ്ങളില്‍ തുടര്‍ന്നും വഴികാട്ടിയായി നിലനില്‍ക്കുമെന്നതില്‍ സംശയമില്ല.


