Kerala
എം ഡി എം എയുമായി അന്യസംസ്ഥാന തൊഴിലാളി പിടിയില്‍
പത്തനംതിട്ട ജില്ലാ പോലിസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ബുദ്ധദേബ് ബിശ്വാസ്(28)അറസ്റ്റിലായത്
റാന്നി| എം ഡി എം എയുമായി അന്യസംസ്ഥാന തൊഴിലാളി പിടിയില്‍. പത്തനംതിട്ട ജില്ലാ പോലിസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ്
ബുദ്ധദേബ് ബിശ്വാസ്(28)അറസ്റ്റിലായത്. വില്‍പ്പനക്കായി സൂക്ഷിച്ചിരുന്ന 30 ഗ്രാം എം ഡി എം എയാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. വടശ്ശേരിക്കര, പെരുനാട് പ്രദേശങ്ങളില്‍ കഞ്ചാവ്, എം ഡി എം എ അടക്കമുള്ള ലഹരി മരുന്നുകളുടെ ഉപയോഗവും വ്യാപാരവും നടക്കുന്നുവെന്ന് ജില്ലാ പോലീസ് മേധാവി ആര്‍ ആനന്ദിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്ന ജില്ലാ ഡാന്‍സാഫ് ടീമും പെരുനാട് പോലീസും സംയുക്തമായി പരിശോധന നടത്തിയത്.
പെരുനാട് എസ് എച്ച് ഒ വിഷ്ണു, നാര്‍ക്കോട്ടിക്ക് സെല്‍ എസ് ഐ മുജീബ് റഹ്്മാന്‍, ഡാന്‍സാഫ് എസ് ഐ അജികുമാര്‍ ആര്‍, ടീം അംഗങ്ങളായ സുജിത്ത്, മിഥുന്‍ ജോസ്, ബിനു, ശ്രീരാജ്, ജിതിന്‍, ഷെഫീഖ്, വിമല്‍, സി പി ഒമാരായ വിഷ്ണു, സുഭാഷ് എന്നിവരും അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.





