Connect with us

Eduline

ഗ്രീസിൽ പോകാം, പഠിക്കാം

വിദേശ വിദ്യാർഥികളെ ഗ്രീസിലേക്ക് ആകർഷിക്കുന്നതിന്റെ ഭാഗമായി നിരവധി സ്കോളർഷിപ്പുകളാണ് രാജ്യം വാഗ്ദാനം ചെയ്യുന്നത്.

Published

|

Last Updated

ന്നത വിദ്യാഭ്യാസം തേടുന്ന വിദേശ വിദ്യാർഥികൾക്ക് പ്രിയപ്പെട്ട രാജ്യമായി ചരിത്രമുറങ്ങുന്ന ഗ്രീസ് മാറിക്കൊണ്ടിരിക്കുകയാണ്. മികച്ച പഠനാന്തരീക്ഷവും അന്താരാഷ്ട്ര തലത്തിൽ പ്രശസ്തിയാർജിച്ച നിരവധി കോളജുകളും രാജ്യത്തിന്റെ പ്രത്യേകതയാണ്. വിദേശ വിദ്യാർഥികളെ ഗ്രീസിലേക്ക് ആകർഷിക്കുന്നതിന്റെ ഭാഗമായി നിരവധി സ്കോളർഷിപ്പുകളാണ് രാജ്യം വാഗ്ദാനം ചെയ്യുന്നത്. ബിരുദ, ബിരുദാനന്തര, ഗവേഷണ മേഖലകൾ ലക്ഷ്യമിടുന്ന വിദ്യാർഥികളാണെങ്കിൽ ഗ്രീസിലേക്ക് പറക്കാം.

ഇന്നത്തെ എജ്യുലൈനിൽ ഗ്രീസിലെ സ്കോളർഷിപ്പുൾ പരിചയപ്പെടാം.

ഗ്രീക്ക് ഗവൺമെന്റ് സ്‌കോളർഷിപ്പുകൾ
ഗ്രീസിൽ പഠിക്കാൻ ആഗ്രഹിക്കുന്ന അന്താരാഷ്ട്ര വിദ്യാർഥികൾക്ക് ഗ്രീക്ക് ഗവൺമെന്റ് ഓണററി ഗ്രാന്റുകൾ നൽകുന്നു. യോഗ്യതയുള്ള രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്ക് ഈ സ്‌കോളർഷിപ്പുകൾക്ക് അപേക്ഷിക്കാം.

യോഗ്യത, ആനുകൂല്യം

  • യൂറോപ്യൻ യൂനിയൻ/യൂറോപ്യൻ യൂനിയനിതര രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്ക് അപേക്ഷിക്കാം
  • അപേക്ഷകർ അക്കാദമിക് നിർദേശങ്ങൾ പാലിക്കണം
  • ഇംഗ്ലീഷ് അല്ലെങ്കിൽ ഗ്രീക്ക് ഭാഷകളിൽ പ്രാവീണ്യം (കോഴ്സിനെ ആശ്രയിച്ച്)
  • പൂർണ ട്യൂഷൻ ഫീസിളവ്
  • ജീവിതച്ചെലവുകൾക്കുള്ള പ്രതിമാസ അലവൻസ്
  • യാത്രാ അലവൻസും ആരോഗ്യ ഇൻഷ്വറൻസും
  • https://scholar.studyingreece.edu.gr/en/

ഏഥൻസ് സർവകലാശാല

ഗ്രീസിലെ ഏറ്റവും പ്രശസ്തമായ സർവകലാശാലകളിലൊന്നായ ഏഥൻസ് സർവകലാശാല, മാസ്റ്റേഴ്സ്, പിഎച്ച് ഡി പ്രോഗ്രാമുകൾ പഠിക്കുന്ന അന്താരാഷ്ട്ര വിദ്യാർഥികൾക്ക് പൂർണമായും ധനസഹായത്തോടെയുള്ള സ്‌കോളർഷിപ്പുകൾ വാഗ്‌ദാനം ചെയ്യുന്നു. ഗവേഷണ മേഖലയിൽ അറിയപ്പെടുന്ന സർവകലാശാലയാണിത്. സാമൂഹിക ശാസ്ത്രം, പ്രകൃതി ശാസ്ത്രം, എൻജിനീയറിംഗ് തുടങ്ങിയ വിഷയങ്ങളിൽ സ്‌കോളർഷിപ്പുകൾ ലഭ്യമാണ്.

യോഗ്യത, ആനുകൂല്യം

  • യൂറോപ്യൻ യൂനിയൻ/യൂറോപ്യൻ യൂനിയനിതര രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്ക് അപേക്ഷിക്കാം
  • അപേക്ഷകർ അക്കാദമിക് നിർദേശങ്ങൾ പാലിക്കണം
  • ഇംഗ്ലീഷിലോ ഗ്രീക്കിലോ ഭാഷാ പ്രാവീണ്യം വേണം
  • പൂർണ ട്യൂഷൻ ഫീസിളവ്
  • ജീവിതച്ചെലവുകൾക്കുള്ള പ്രതിമാസ സ്റ്റൈപെൻഡ്
  • ഗവേഷണവുമായി ബന്ധപ്പെട്ട യാത്രക്കും മെറ്റീരിയലിനുമുള്ള ധനസഹായം
  • https://en.thyespa.uoa.gr/thyespa/scholarships/

അരിസ്റ്റോട്ടിൽ യൂനിവേഴ്‌സിറ്റി

എൻജിനീയറിംഗ്, ബിസിനസ്സ്, സയൻസ് തുടങ്ങിയ വിവിധ മേഖലകളിൽ ബിരുദാനന്തര ബിരുദവും പിഎച്ച് ഡിയും നേടാൻ ആഗ്രഹിക്കുന്ന അന്താരാഷ്ട്ര വിദ്യാർഥികൾക്കായി അരിസ്റ്റോട്ടിൽ യൂനിവേഴ്‌സിറ്റി ഓഫ് തെസ്സലോനിക്കി നിരവധി സ്‌കോളർഷിപ്പുകൾ നൽകുന്നു. ഗ്രീസിൽ ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസം ആഗ്രഹിക്കുന്ന ലോകമെമ്പാടുമുള്ള വിദ്യാർഥികൾക്ക് സ്കോളർഷിപ്പിന് അപേക്ഷിക്കാം.

യോഗ്യത, ആനുകൂല്യം

  • യൂറോപ്യൻ യൂനിയൻ/യൂറോപ്യൻ യൂനിയനിതര രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്ക് അപേക്ഷിക്കാം
  • അക്കാദമിക് നിലവാരവും ഭാഷാ പ്രാവീണ്യവും വേണം
  • പൂർണ ട്യൂഷൻ ഫീസിളവ്
  • പ്രതിമാസ ജീവിത അലവൻസ്
  • ഗവേഷണ ഫണ്ടിംഗും ആരോഗ്യ ഇൻഷ്വറൻസും
  • https://www.auth.gr/en/scholarships-en/

ഒനാസിസ് ഫൗണ്ടേഷൻ

ഗ്രീസിലെ ഏറ്റവും പ്രമുഖ ചാരിറ്റബിൾ സംഘടനകളിലൊന്നായ ഒനാസിസ് ഫൗണ്ടേഷൻ, ഗ്രീക്ക് സർവകലാശാലകളിൽ ബിരുദാനന്തര പഠനം (മാസ്റ്റേഴ്സ്, പിഎച്ച് ഡി ) നടത്താൻ ആഗ്രഹിക്കുന്ന അന്താരാഷ്ട്ര വിദ്യാർഥികൾക്ക് പൂർണ ധനസഹായത്തോടെയുള്ള സ്‌കോളർഷിപ്പുകൾ നൽകുന്നു.

യോഗ്യത, ആനുകൂല്യം

  • ലോകമെമ്പാടുമുള്ള അന്തർദേശീയ വിദ്യാർഥികൾക്ക് ലഭ്യമാണ്
  • അംഗീകൃത സ്ഥാപനത്തിൽ നിന്ന് ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം
  • ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം വേണം
  • പൂർണ ട്യൂഷൻ ഫീസിളവ്
  • ജീവിതച്ചെലവുകൾക്കുള്ള പ്രതിമാസ അലവൻസ്
  • യാത്ര, താമസ അലവൻസ്
  • https://www.onassis.org/initiatives/scholarships

ഏജിയൻ യൂനിവേഴ്സിറ്റി

പരിസ്ഥിതി പഠനം, എൻജിനീയറിംഗ്, കമ്പ്യൂട്ടർ സയൻസ് തുടങ്ങിയ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന അന്താരാഷ്ട്ര വിദ്യാർഥികൾക്കായി ഏജിയൻ യൂനിവേഴ്സിറ്റി വിവിധ സ്‌കോളർഷിപ്പുകൾ നൽകുന്നു. പഠനത്തിലും ഗവേഷണത്തിലും പ്രതിബദ്ധത പ്രകടിപ്പിക്കുന്ന അക്കാദമിക് പ്രതിഭയുള്ള വിദ്യാർഥികളെ പിന്തുണക്കുക എന്നതാണ് ഈ സ്‌കോളർഷിപ്പുകളുടെ ലക്ഷ്യം.

യോഗ്യത, ആനുകൂല്യം

  • യൂറോപ്യൻ യൂനിയൻ/യൂറോപ്യൻ യൂനിയനിതര രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്ക് അപേക്ഷിക്കാം
  • അക്കാദമിക് നിലവാരവും ഭാഷാ പ്രാവീണ്യവും വേണം
  • പൂർണ ട്യൂഷൻ ഫീസിളവ്
  • ജീവിതച്ചെലവുകൾക്കുള്ള പ്രതിമാസ സ്റ്റൈപെൻഡ്
  • യാത്രാ, താമസ അലവൻസ്
  • https://gds.aegean.gr/en/tuition-fees-scholarships/

സ്റ്റാവ്റോസ് നിയാർച്ചസ് ഫൗണ്ടേഷൻ

കല, ബിസിനസ്സ്, ശാസ്ത്രം എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ ഉന്നത ബിരുദങ്ങൾ നേടുന്ന അന്താരാഷ്ട്ര വിദ്യാർഥികൾക്ക് സ്റ്റാവ്റോസ് നിയാർച്ചസ് ഫൗണ്ടേഷൻ സ്‌കോളർഷിപ്പുകൾ വാഗ്‌ദാനം ചെയ്യുന്നു.

യോഗ്യത, ആനുകൂല്യം

  • യുറോപ്യൻ യൂനിയൻ/യുറോപ്യൻ യൂനിയനിതര രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്ക് അപേക്ഷിക്കാം
  • പ്രോഗ്രാമിന്റെ അക്കാദമിക് നിർദേശങ്ങൾ പാലിക്കണം
  • ഇംഗ്ലീഷ് അല്ലെങ്കിൽ ഗ്രീക്ക് ഭാഷയിൽ പ്രാവീണ്യം
  • പൂർണ ട്യൂഷൻ ഫീസിളവ്
  • പ്രതിമാസ ജീവിത അലവൻസ്
  • യാത്രാ ചെലവുകളും ഗവേഷണ ധനസഹായവും
  • https://www.snf.org/en/apply-now/

Latest