പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുമ്പോഴും ലോകം ഉറ്റുനോക്കുന്നത് വടക്കൻ ഗൾഫ് മേഖലയിലെ ഖാർഗ് ഐലൻഡ് എന്ന കൊച്ചു ദ്വീപിലേക്കാണ്. ഇറാന്റെ തന്ത്രപ്രധാനമായ സൈനിക കേന്ദ്രങ്ങളും ഇന്ധന ഡിപ്പോകളും അമേരിക്കയുടെയും ഇസ്റാഈലിന്റെയും മിസൈലുകൾക്ക് ഇരയാകുമ്പോഴും ഈ എണ്ണക്കയറ്റുമതി കേന്ദ്രം മാത്രം സുരക്ഷിതമായി തുടരുന്നത് രാഷ്ട്രീയ നിരീക്ഷകരെ അത്ഭുതപ്പെടുത്തുന്നു.
1960-കളിൽ അമേരിക്കൻ എണ്ണക്കമ്പനിയായ അമോക്കോയുടെ സാങ്കേതിക സഹായത്തോടെ വികസിപ്പിച്ചെടുത്ത ഈ ദ്വീപ് ഇന്ന് ഇറാന്റെ സാമ്പത്തിക നിലനിൽപ്പിന്റെ ആധാരശിലയാണ്. ഇറാന്റെ വൻകരയിലെ തീരപ്രദേശങ്ങൾ ആഴം കുറഞ്ഞതായതിനാൽ ലോകത്തെ കൂറ്റൻ എണ്ണക്കപ്പലുകൾക്ക് അവിടെ അടുക്കാൻ സാധിക്കില്ല. എന്നാൽ ഖാർഗ് ഐലൻഡിലെ ആഴക്കടൽ ജെട്ടികൾ ഇത്തരം സൂപ്പർടാങ്കറുകളെ സ്വീകരിക്കാൻ പാകത്തിലുള്ളതാണ്. ഇറാന്റെ മൊത്തം എണ്ണക്കയറ്റുമതിയുടെ 90 ശതമാനവും നടക്കുന്നത് ഈ ചെറിയ ദ്വീപ് വഴിയാണ് എന്നറിയുമ്പോഴാണ് ഇതിന്റെ യഥാർത്ഥ മൂല്യം വ്യക്തമാകുന്നത്.
വീഡിയോ കാണാം





