International
ലക്ഷ്യം ഹിസ്ബുല്ല; ലബനാനില്‍ പുതിയ ആക്രമണ പരമ്പരകള്‍ക്ക് തുടക്കമിട്ട് ഇസ്‌റാഈല്‍
ലബനാനിലെ ദക്ഷിണ നഗരമായ ടയറില്‍ രണ്ട് വ്യോമാക്രമണങ്ങളാണ് ഇസ്‌റാഈല്‍ ഇന്ന് നടത്തിയത്.
ബെയ്‌റൂത്ത് | ലബനാനിലെ തെക്ക്, കിഴക്ക് മേഖലകളില്‍ പുതിയ ആക്രമണ പരമ്പരകള്‍ നടത്തി ഇസ്‌റാഈല്‍. ഇറാന്‍ പിന്തുണയുള്ള ലബനാന്‍ ഗ്രൂപ്പ് ഹിസ്ബുല്ലയെ ലക്ഷ്യമിട്ടാണ് ഇസ്‌റാഈലിന്റെ ആക്രമണം.
ലബനാനിലെ ദക്ഷിണ നഗരമായ ടയറില്‍ രണ്ട് വ്യോമാക്രമണങ്ങളാണ് ഇസ്‌റാഈല്‍ ഇന്ന് നടത്തിയത്. ടയറും സിഡോണും ആക്രമിക്കുമെന്നും ഇവിടങ്ങളില്‍ നിന്ന് ജനങ്ങള്‍ ഉടന്‍ ഒഴിഞ്ഞ് 300 മീറ്ററെങ്കിലും അകലേക്ക് മാറണമെന്നും ഇസ്‌റാഈല്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
കഴിഞ്ഞാഴ്ച ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖാംനഇ യു എസ്-ഇസ്‌റാഈല്‍ സംയുക്ത ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ഇസ്‌റാഈലും ഹിസ്ബുല്ലയും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമായത്. ഖാംനഇയെ കൊലപ്പെടുത്തിയതിനെ പിന്തുടര്‍ന്ന് തലസ്ഥാനമായ ബെയ്‌റൂത്തില്‍ ഉള്‍പ്പെടെ ലബനാനിലാകമാനം ഇസ്‌റാഈല്‍ ആക്രമണം നടത്തിയിരുന്നു. ദക്ഷിണ ലബനാനിന്റെ നിയന്ത്രണത്തിനു വേണ്ടി അതിര്‍ത്തിയിലും ലബനാന്‍ മേഖലയിലും ഇസ്‌റാഈല്‍ സേന തങ്ങളുടെ സാന്നിധ്യം വിപുലപ്പെടുത്തി കൊണ്ടിരിക്കുകയാണെന്ന് ‘അല്‍ ജസീറ’ റിപോര്‍ട്ട് ചെയ്തു.





